വിദ്യാഭ്യാസ മന്ത്രാലയം

ഉന്നത വിദ്യാഭ്യാസരംഗത്ത്‌സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു

Posted On: 19 SEP 2019 3:42PM by PIB Thiruvananthpuram

ഉന്നത വിദ്യാഭ്യാസരംഗത്ത്‌മെച്ചപ്പെട്ട പഠനമികവ് ഉറപ്പുവരുത്താന്‍ സാങ്കേതികവിദ്യയുടെസഹായംലഭ്യമാക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നാഷണല്‍എജ്യൂക്കേഷണല്‍ അലയന്‍സ് ഫോര്‍ടെക്‌നോളജി (നീറ്റ്) എന്ന പുതിയ പദ്ധതി കേന്ദ്ര മാനവവിഭവവികസന മന്ത്രാലയം പ്രഖ്യാപിച്ചു. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പഠിതാവിന്റെആവശ്യാനുസരണം പാഠഭാഗങ്ങള്‍കൂടുതല്‍വ്യക്തികേന്ദ്രീകൃതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠിതാക്കളുടെവ്യത്യസ്തതയ്ക്കനുസൃതമായി പഠന സാങ്കേതികവിദ്യകള്‍വികസിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ട്. ഇതിനായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക്ഒരു പൊതുവേദിഒരുക്കി പഠിതാക്കള്‍ക്ക് അവ വേഗംലഭ്യമാക്കുകയാണ്ഉദ്ദേശ്യം. ഇത്തരംസാങ്കേതികവിദ്യവികസിപ്പിക്കുന്ന കമ്പനികളുമായി പൊതു-സ്വകാര്യ പങ്കാളിത്തമാതൃകയില്‍ദേശീയതലത്തില്‍ ധാരണാപത്രങ്ങളില്‍ഏര്‍പ്പെടും. ഇക്കൊല്ലം നവംബറോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ്‌ലക്ഷ്യമിട്ടിട്ടുള്ളത്.

ND 


(Release ID: 1585633) Visitor Counter : 143


Read this release in: English , Urdu , Hindi , Bengali