ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇലക്‌ട്രോണിക്‌ സിഗരറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 18 SEP 2019 4:30PM by PIB Thiruvananthpuram

രാജ്യത്തിനുള്ളസുപ്രധാന ആരോഗ്യ, രോഗവിമുക്തഉദ്യമമെന്ന നിലയ്ക്ക്ഇലക്‌ട്രോണിക്‌സിഗരറ്റ് നിരോധിച്ച്‌കൊണ്ട്ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംതീരുമാനിച്ചു. ഇ-സിഗരറ്റുകളുടെ നിര്‍മ്മാണം, സംഭരണം,കടത്ത്,വിപണനം, കയറ്റുമതി, ഇറക്കുമതി, ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍എന്നിവയെല്ലാം നിരോധിക്കുന്നതിനുള്ളഓര്‍ഡിനന്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.


നിക്കോട്ടിന്‍ അടങ്ങിയഒരുലായനി ചൂടാക്കുന്നതിലൂടെഎയ്‌റോസോള്‍ഉല്‍പ്പാദിപ്പിക്കുന്ന ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്ഇലക്‌ട്രോണിക്‌സിഗരറ്റുകള്‍. എല്ലാത്തരംഇലക്‌ട്രോണിക് നിക്കോട്ടിന്‍ സംവിധാനങ്ങള്‍ ഇ-ഹുക്ക പോലുള്ള ഉപകരണങ്ങള്‍എന്നിവയുംഇതില്‍ഉള്‍പ്പെടും.

ആദ്യത്തെതവണഇ-സിഗരറ്റ് ഉപയോഗിക്കുന്നകുറ്റത്തിന്ഒരുവര്‍ഷം പരമാവധി തടവ്ശിക്ഷയായും, പരമാവധി പിഴയായിഒരുലക്ഷംരൂപയുംഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നു.

തുടര്‍ന്നുള്ളകുറ്റകൃത്യങ്ങള്‍ക്ക്മൂന്ന്‌വര്‍ഷംവരെതടവും, 5 ലക്ഷംരൂപ വരെ പിഴയുംലഭിക്കും. ഇലക്‌ട്രോണിക്‌സിഗരറ്റുകള്‍സൂക്ഷിക്കുന്നതുംകുറ്റകരമാണ്. ഇതിന് ആറ്മാസംവരെതടവോ, 50000 രൂപ പിഴയോരണ്ടുംകൂടിയോചുമത്താം.

ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍വരുന്ന ദിവസം നിലവില്‍ഇ-സിഗരറ്റുകളുടെസ്റ്റോക്കുള്ളഉടമകള്‍ അവ സ്വമേധയാവെളിപ്പെടുത്തിഅടുത്തുള്ള പോലീസ്‌സ്റ്റേഷനില്‍ ഈ സ്റ്റോക്ക്‌കെട്ടിവയ്‌ക്കേണ്ടതാണ്. ഓര്‍ഡിനന്‍സ് പ്രകാരം നിയമപരമായ നടപടി കൈക്കൊള്ളാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ പോലീസ്‌സബ് ഇന്‍സ്‌പെക്ടറാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്തതുല്യമായ പദവിയിലുള്ളമറ്റേതെങ്കിലുംഉദ്യോഗസ്ഥനെയോ, ഉദ്യോഗസ്ഥരെയോഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന്ഉറപ്പ്‌വരുത്താനുള്ളഅംഗീകൃതഉദ്യോഗസ്ഥനായി  നിയോഗിക്കാവുന്നതാണ്.

പ്രധാന ഫലം
    ഇ-സിഗരറ്റ് നിരോധിക്കാനുള്ളതീരുമാനം ജനങ്ങളെ പ്രത്യേകിച്ച്കുട്ടികളെയും, യുവാക്കളെയുംഇ-സിഗരറ്റുകളുടെആസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായകരമാകും. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ നടപ്പാലാക്കുന്നതിലൂടെഗവണ്‍മെന്റിന്റെ പുകയില നിയന്ത്രണ ശ്രമങ്ങള്‍ക്കും, പുകയില ഉപയോഗംകുറയ്ക്കുന്നതിനുംആക്കമേകും.

പശ്ചാത്തലം
    2018 ല്‍ ഇ-സിഗരറ്റ് നിരോധിക്കാന്‍ എല്ലാസംസ്ഥാനങ്ങള്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ നിന്നാണ് ഈ തീരുമാനം വന്നിട്ടുള്ളത്. 16 സംസ്ഥാനങ്ങളുംഒരുകേന്ദ്ര ഭരണ പ്രദേശവുംഇതിനകംഇ-സിഗരറ്റുകള്‍ നിരോധിച്ചിട്ടുണ്ട്.ശാസ്ത്രീയതെളിവുകളുടെഅടിസ്ഥാനത്തില്‍ഇ-സിഗരറ്റുകള്‍രാജ്യമൊട്ടാകെ നിരോധിക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ഓഫ്‌റിസര്‍ച്ച്അടുത്തിടെ പുറപ്പെടുവിച്ച ധവള പത്രത്തില്‍ പ്രസ്ഥാവിച്ചിരുന്നു. ഇത്തരംഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ ഉചിതമായ നടപടികള്‍കൈക്കൊള്ളുന്നതിന് അംഗരാഷ്ട്രങ്ങളോട്ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സിഗരറ്റുകളെക്കാള്‍സുരക്ഷിതമാണ്ഇ-സിഗരറ്റ് എന്ന തെറ്റായ പ്രചാരണത്തിലൂടെയാണ്ഇവവിപണനം ചെയ്ത് പോകുന്നത്.ലഭ്യമായവിവരങ്ങളുടെഅടിസ്ഥാനത്തില്‍ പുകവലിക്കാരല്ലാത്ത ചെറുപ്പക്കാരെയും, കുട്ടികളെയുംഇവ നിക്കോട്ടിന്‍ ഉപയോഗിത്തിലേയ്ക്ക്ആകര്‍ഷിക്കുകയുംഅതുവഴി പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്ആസക്തികൂടുകയുംചെയ്യും. മികപ്പോഴും പുകവലി നിര്‍ത്തുന്നതിനുള്ളസുരക്ഷിതവും, ഫലപ്രദവുമായസഹായിയെന്ന നിലയ്ക്കാണ്ഇ-സിഗരറ്റുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. എന്നാല്‍ഇതുവഴി പുകയിലശീലംമാറിയതായിതെളിയിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യസംഘടനയുംഇതിന് അംഗീകാരം നല്‍കിയിട്ടില്ല. ഇ-സിഗരറ്റുകളുടെവ്യാപകമായ ഉപയോഗവും, അനിയന്ത്രിതമായ പ്രചാരവും പുകയില ഉപയോഗംകുറയ്ക്കാനുള്ളഗവണ്‍മെന്റിന്റെ ശ്രമങ്ങളെഗുരുതരമായി ബാധിക്കും.

    നിക്കോട്ടിന്റെആസക്തികൂട്ടാനുള്ളസ്വഭാവും, ഇ-സിഗരറ്റുകളും പരമ്പരാഗത സിഗരറ്റുകളുംഒരെസമയം ഉപയോഗിക്കുന്നതും, രാജ്യത്തെ പുകയില ഉപയോഗ നിയന്ത്രണ ശ്രമങ്ങള്‍ക്ക്‌വിഘാതംസൃഷ്ടിക്കുകയുംസുസ്ഥിരവികസന ലക്ഷ്യങ്ങള്‍കൈവരിക്കുന്നത്‌വൈകിക്കുകയും, 2017 ലെ ദേശീയആരോഗ്യ നയത്തിന് അനുസൃതമായി, മൊത്തത്തില്‍ പൊതുജനാരോഗ്യംകണക്കിലെടുത്തുമാണ്എല്ലാതരത്തിലുമുള്ളഇലക്‌ട്രോണിക്‌സിഗരറ്റുകള്‍ നിരോധിക്കാനുള്ളതീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ND (Release ID: 1585517) Visitor Counter : 254