തൊഴില്‍, ഉദ്യോഗ മന്ത്രാലയം

വിശ്വകര്‍മ്മ രാഷ്ട്രീയ പുരസ്‌കാരവും, ദേശീയ സുരക്ഷാ അവാര്‍ഡുകളും കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാര്‍ സമ്മാനിച്ചു 

Posted On: 17 SEP 2019 3:21PM by PIB Thiruvananthpuram

    സാമൂഹിക സുരക്ഷ സംബന്ധിച്ച നിയമാവലിയുടെ കരട് ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ തേടാനായി ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര തൊഴില്‍, ഉദ്യോഗ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. സന്തോഷ് കുമാര്‍ ഗാങ്വാര്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ 2017-ലെ വിശ്വകര്‍മ്മ രാഷ്ട്രീയ പുരസ്‌കാരവും, ദേശീയ സുരക്ഷാ അവാര്‍ഡുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിലേയും, ലേയിലേയും തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി അവിടങ്ങളില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 
    വിവിധ വ്യവസായ സ്ഥാപനങ്ങളിലെ 131 പേര്‍ക്ക് വിശ്വകര്‍മ്മ പുരസ്‌കാരവും, 130 ദേശീയ സുരക്ഷാ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. 
ND 



(Release ID: 1585372) Visitor Counter : 90


Read this release in: English , Urdu , Hindi , Marathi