റെയില്‍വേ മന്ത്രാലയം
എ.സി. ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ക്ലാസ്‌സിറ്റിംഗ് എന്നിവയ്ക്ക് കിഴിവ് നല്‍കുന്ന പദ്ധതിയുമായി റെയില്‍വെ
Posted On:
28 AUG 2019 12:35PM by PIB Thiruvananthpuram
ട്രെയിനുകളിലെ എ.സി. ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ക്ലാസ്‌സിറ്റിംഗ്എന്നിവയ്ക്ക് കിഴിവ് അനുവദിക്കുന്ന പദ്ധതിക്ക് അടുത്ത മാസം അവസാനത്തോടെ റെയില്‍വെ തുടക്കമിടും. ശതാബ്ദി, ഗതിമാന്‍, തേജസ്, ഡബിള്‍ ഡക്കര്‍, ഇന്റര്‍സിറ്റിട്രെയിനുകളിലെ എ.സി. ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിവയ്ക്കായിരിക്കും പദ്ധതി ബാധകമാവുക.
സോണല്‍ റെയില്‍വേകളിലെ മാനേജര്‍മാര്‍ക്കാണ് നിരക്കുകളില്‍ഇളവ് അനുവദിക്കാനുള്ള അധികാരം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്ഓരോ മാസവും 50 ശതമാനത്തില്‍ താഴെ മാത്രംയാത്രക്കാരുള്ള ട്രെയിനുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും.
അടിസ്ഥാന നിരക്കിന്‍ 25 ശതമാനം വരെഇളവ് അനുവദിക്കാം. റിസര്‍വേഷന്‍ ഫീസ്, സൂപ്പര്‍ ഫാസ്റ്റ്ചാര്‍ജ്ജ്, ജി.എസ്.ടി. മുതലായവവേറെഅടയ്ക്കണം. യാത്രയുടെആദ്യ പാദത്തിലോ, അവസാന പാദത്തിലോ, മധ്യഭാഗത്തോഇളവ് അനുവദിക്കാം.
ഇതിന്‍ പ്രകാരംചെയര്‍കാര്‍, എക്‌സിക്യുട്ടീവ്കാര്‍സൗകര്യമുള്ളഎല്ലാ ട്രെയിനുകളിലെയുംയാത്രക്കാരുടെഎണ്ണംസംബന്ധിച്ച് ഈ മാസം 30നകം പരിശോധന നടത്തിആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ റെയില്‍വേബോര്‍ഡിന്റെകോമേഴ്‌സ്യല്‍ഡയക്ടറേറ്റ്എല്ലാമേഖലറെയില്‍വേകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെഎണ്ണവും, ടിക്കറ്റ്‌വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
താഴെപ്പറയുന്ന ട്രെയിനുകളില്‍ നിലവിലുള്ളഡിസ്‌ക്കൗണ്ട് പദ്ധതി തുടരാനും തീരുമാനിച്ചിട്ടുണ്ട്.
·ചെന്നൈ സെന്‍ട്രല്‍ - മൈസൂര്‍ശതാബ്ദിഎക്‌സ്പ്രസ്സിന് (നം. 12007 /12008)ബംഗലൂരൂ-മൈസൂരൂ-ബംഗലൂരൂസെക്ഷനില്‍
·അഹമ്മദാബാദ് - മുംബൈ ശതാബ്ദി ട്രെയിനിന് (നം.12010) അഹമ്മദാബാദ്-വഡോദരസെക്ഷനില്‍
·ന്യൂജല്‍പ്പായ്ഗുരി - ഹൗറശതാബ്ദിഎക്‌സ്പ്രസ്സ് (നം 12042) ജല്‍പ്പായ്പുരി-മാള്‍ഡസെഷനില്‍.
ND/MRD
(Release ID: 1583401)
Visitor Counter : 102