രാസവസ്തു, രാസവളം മന്ത്രാലയം
ജന്‍ ഔഷധി സുവിധ സാനിറ്ററി നാപ്കിന്‍ ഇനി പാഡിന് ഒരു രൂപ നിരക്കില്‍
प्रविष्टि तिथि:
27 AUG 2019 3:23PM by PIB Thiruvananthpuram
ഒരു രൂപ നിരക്കില്‍ ജന്‍ ഔഷധി ഓക്‌സോ-ബയോഡിഗ്രേഡബിള്‍ സുവിധ സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുന്ന പദ്ധതിയും,സാധാരണമരുന്നുകള്‍തിരയാനും, ജന്‍ ഔഷധി ഔട്ട്‌ലെറ്റുകള്‍ കണ്ടെത്തുന്നതിനും വേണ്ടിയുള്ള ജന്‍ ഔഷധി സുഗംമൊബൈല്‍ആപ്ലിക്കേഷനും ന്യൂഡല്‍ഹിയില്‍കേന്ദ്ര രാസവസ്തു, വളം മന്ത്രി ശ്രീ ഡി.വി. സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ഷിപ്പിംഗ്, രാസവസ്തു, വളംസ്വതന്ത്ര സഹ മന്ത്രി ശ്രീ മന്‍സുഖ് എല്‍. മാണ്ഡവ്യയും പങ്കെടുത്തു.
ജന്‍ ഔഷധി സുവിധ ഓക്സോ-ബയോഡീഗ്രേഡബിള്‍ സാനിറ്ററി നാപ്കിന്നുകളെക്കുറിച്ച്ഒരുവര്‍ഷം മുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്‍കിയ ഉറപ്പ്ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി ശ്രീ. സദാനന്ദ ഗൗഡ പറഞ്ഞു. ''ജന്‍ ഔഷധി സുഗം'' ആപ്ലിക്കേഷനിലൂടെ ഇനി ജന്‍ ഔഷധി ജനറിക്മരുന്നുകളെയുംസ്റ്റോറുകളെയും വിരല്‍ത്തുമ്പില്‍ തിരയാന്‍ പ്രാപ്തമാക്കുമെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ന്യായമായ വിലയില്‍ഗുണ നിലവാരമുള്ള സാനിറ്ററി നാപ്കിന്‍ പാഡുകള്‍ ലഭ്യമല്ലാത്തതിനാല്‍ 28 ദശലക്ഷം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസംഉപേക്ഷിക്കുന്നതായിറിപ്പോര്‍ട്ട്‌ചെയ്യപ്പെടുന്നുണ്ടെന്ന്‌കേന്ദ്ര സഹ മന്ത്രി ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യചൂണ്ടിക്കാട്ടി.
മാര്‍ക്കറ്റില്‍ ലഭ്യമായ സാനിറ്ററി പാഡുകളുടെ വില താങ്ങാനാവാത്തതിനാല്‍ ആര്‍ത്തവകാലത്ത്ഇപ്പോഴും ശുചിത്വപൂര്‍ണമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന രാജ്യത്തെ സ്ത്രീകളുടെആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ളസുപ്രധാന ഘട്ടമാകുംഒരുരൂപ നിരക്കില്‍ ജന്‍ ഔഷദിഓക്‌സോ-ബയോഡിഗ്രേഡബിള്‍സുവിധ സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുന്ന പദ്ധതി.
പാഡുകള്‍ഓക്‌സോ-ജൈവ നശീകരണവും പരിസ്ഥിതിസൗഹൃദവുമാണ്.രാജ്യത്തൊട്ടാകെയുള്ള 5500 ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ഇത്‌ലഭ്യമാകും.
ഗൂഗിള്‍മാപ്പ്‌വഴിസമീപത്തുള്ള ജന്‍ ഔഷധി കേന്ദ്ര കണ്ടെത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍, എംആര്‍പി വിലയിലുംമൊത്തവിലയിലും ഉള്ള ജന്‍ ഔഷധി ജനറിക്മരുന്നുകളുടെയും ബ്രാന്‍ഡഡ് മരുന്നുകളുടെയുംതാരതമ്യംഎന്നിവമൊബൈല്‍ ആപ്ലിക്കേഷന്‍ സാധ്യമാക്കും. Android, iOS പ്ലാറ്റ്‌ഫോമുകളില്‍ ആ ആപ്ലിക്കേഷന്‍, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുംആപ്പിള്‍സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ്‌ചെയ്യാം.
GK/MRD
(रिलीज़ आईडी: 1583201)
आगंतुक पटल : 246