പരിസ്ഥിതി, വനം മന്ത്രാലയം

ഭൂമിയുടെമരുവല്‍ക്കരണംതടയാനുള്ള ശ്രമങ്ങള്‍ക്ക്ഇന്ത്യ നേതൃത്വം നല്‍കും : കേന്ദ്ര മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍
2030 ഓടെ50 ലക്ഷംഹെക്ടര്‍ ഭൂമി ഫലഭൂയിഷ്ഠമാക്കും

Posted On: 27 AUG 2019 3:28PM by PIB Thiruvananthpuram

രാജ്യത്തെ രാസപരമായോജൈവപരമായോനശിപ്പിക്കപ്പെട്ട 50 ലക്ഷംഹെക്ടര്‍ ഭൂമി 10 വര്‍ഷത്തിനകം ഫലപുഷ്ടിയുള്ളതാക്കുമെന്ന്‌കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ഡെറാഡൂണില്‍മികവിന്റെകേന്ദ്രം തുടങ്ങുമെന്നുംഅദ്ദേഹം പറഞ്ഞു. അടുത്ത മാസം 2 മുതല്‍ 13 വരെ ഗ്രേറ്റര്‍ നോയിഡയില്‍സംഘടിപ്പിക്കുന്നഐക്യരാഷ്ട്ര കണ്‍വെന്‍ഷനെ കുറിച്ച് വിശദീകരിക്കാന്‍ ന്യൂഡല്‍ഹിയില്‍വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ശ്രീ. ജാവ്‌ദേക്കര്‍അറിയിച്ചതാണിത്.


മരുവല്‍ക്കരണംഒരുആഗോളവ്യാപനമായ പ്രശ്‌നമാണെന്നും 250 ദശലക്ഷം ജനങ്ങളെയും, ഭൗമോപരിതലത്തിന്റെമൂന്നിലൊന്ന് ഭാഗത്തെയും അത്ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിരമായ ഭൂ വിനിയോഗ നയത്തില്‍ഇന്ത്യതുടര്‍ന്നും പ്രതിബദ്ധത പുലര്‍ത്തുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മരുവല്‍ക്കണം തടയാനുള്ള ആഗോള ശ്രമങ്ങള്‍ക്ക്ഇന്ത്യ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ശാസ്ത്രജ്ഞര്‍, ദേശീയ, പ്രാദേശികഗവണ്‍മെന്റുകളുടെ പ്രതിനിധികള്‍, ആഗോള ബിസിനസ്സ് പ്രമുഖര്‍, ഗവണ്‍മെന്റ്ഇതരസംഘടനകളുടെ പ്രതിനിധികള്‍, യുവജന ഗ്രൂപ്പുകള്‍, വിശ്വാസ ഗ്രൂപ്പുകള്‍തുടങ്ങി 196 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ 11 ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.
ND/MRD(Release ID: 1583198) Visitor Counter : 45