പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവന (ആഗസ്റ്റ് 22, 2019)

Posted On: 22 AUG 2019 11:45PM by PIB Thiruvananthpuram

യുവര്‍എക്സലന്‍സി, പ്രസിഡന്റ് ഇമ്മാനുവല്‍മാക്രോണ്‍,
ഇന്ത്യയില്‍നിന്നും ഫ്രാന്‍സില്‍നിന്നുമുള്ള ബഹുമാനപ്പെട്ട പ്രതിനിധികള്‍,
സുഹൃത്തുക്കളെ,
ബോന്‍ജോര്‍,
നമസ്‌കാരം,

ആദ്യമായി, എന്റെഉറ്റസുഹൃത്ത് പ്രസിഡന്റ്മാക്രോണിന് ഞാന്‍ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു. ഈ ചരിത്രപ്രസിദ്ധമായ, പൈതൃകസ്ഥലത്തേക്ക് ഏറെഗംഭീരമായുംഏറെസ്നേഹത്തോടെയുംഅദ്ദേഹംഎന്നെയുംഎന്റെ പ്രതിനിധി സംഘത്തെയുംസ്വാഗതംചെയ്തു. ഇത് എനിക്ക്ഏറെസ്മരണീയമായ നിമിഷമാണ്.ജി 7 ലേക്കുള്ള പ്രസിഡന്റ്മാക്രോണിന്റെ ക്ഷണംഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയുംഅദ്ദേഹത്തിന് എന്നോടുള്ളസൗഹാര്‍ദ്ദപൂര്‍ണ്ണമായസമീപനത്തിന്റെയുംതെളിവാണ്. ഇന്ന് ഞങ്ങള്‍ വളരെവിശദമായ ചര്‍ച്ച നടത്തി.  ഫ്രാന്‍സ് നേതൃത്വം നല്‍കുന്ന, ജി 7 ന്റെഅജണ്ട പൂര്‍ണവിജയമാകണം, ഇതിനായിഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സഹകരണം നല്‍കുമെന്നത്ഇന്ത്യയുടെദൃഢനിശ്ചയമാണ്. അത്‌ജൈവവൈവിധ്യമാകട്ടെ, കാലാവസ്ഥാവ്യതിയാനമാകട്ടെ, ശീതീകരണവുമായോ, വാതകവുമായോ ബന്ധപ്പെട്ടതാകട്ടെ, പാരമ്പര്യവുമായി ബന്ധപ്പെട്ട് സംസ്‌കാരമുള്ളരീതിയില്‍, പ്രകൃതിയുമായി പൊരുത്തമുള്ളജീവിതം നയിക്കാന്‍ ഇന്ത്യ നൂറ്റാണ്ടുകളായിആവശ്യപ്പെടുന്നുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നത്ഒരിക്കലും മനുഷ്യക്ഷേമത്തിന് പ്രയോജനകരമാവില്ല, അത് ഈ ജി 7 ഉച്ചകോടിയുടെ പ്രമേയമാകുന്നത്ഇന്ത്യയെസംബന്ധിച്ചിടത്തോളംകൂടുതല്‍സന്തോഷകരമാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമുണ്ട്. നമ്മുടെ പങ്കാളിത്തംഏതെങ്കിലുംസ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ അധിഷ്ഠിതമല്ല, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യംഎന്നീആദര്‍ശങ്ങളിലധിഷ്ഠിതമാണവ. ഇന്ത്യയും ഫ്രാന്‍സും തോളോടുതോള്‍ചേര്‍ന്ന്‌സ്വാതന്ത്ര്യവും ജനാധിപത്യവുംസംരക്ഷിച്ചതും ഫാസിസത്തെയും തീവ്രവാദത്തെയും പ്രതിരോധിച്ചതുംഇതുകാരണമാണ്. ഒന്നാംലോക മഹായുദ്ധത്തില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പട്ടാളക്കാരുടെജീവത്യാഗംഇപ്പോളും ഫ്രാന്‍സില്‍ ഓര്‍ക്കപ്പെടുന്നു. ഇന്ന് ഭീകരത, കാലാവസ്ഥാവ്യതിയാനം, പ്രകൃതി, സാങ്കേതികവിദ്യയുടെഉള്‍ച്ചേര്‍ച്ചയുള്ളവികസനം എന്നീവെല്ലുവിളികളില്‍ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച്ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. നല്ല കാര്യങ്ങളെക്കുറിച്ച്‌സംസാരിക്കുക മാത്രമല്ല, നമ്മുടെ ഇരുരാജ്യങ്ങളുംചെയ്തത്, ശക്തമായ നടപടികളും നാം കൈക്കൊണ്ടിട്ടുണ്ട്.ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും അത്തരത്തിലുള്ളവിജയകരമായഉദ്യമമാണ്അന്താരാഷ്ട്ര സൗരസഖ്യം.
സുഹൃത്തുക്കളേ,
രണ്ട് പതിറ്റാണ്ടായി, നാം തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പാതയിലാണ്. ഇന്ന്ഇന്ത്യയും ഫ്രാന്‍സും പരസ്പരമുള്ളവിശ്വസ്ത പങ്കാളികളാണ്. നമ്മുടെ വിഷമതകളില്‍, നാം പരസ്പരമുള്ളകാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും പിന്തുണക്കുകയുംചെയ്തിട്ടുണ്ട്. 
സുഹൃത്തുക്കളേ,
ഇന്ന്, പ്രസിഡന്റ്മാക്രോണുംഞാനും നമ്മുടെ ബന്ധത്തിന്റെഎല്ലാവശങ്ങളുംവിശദമായി ചര്‍ച്ച ചെയ്തു. 2022 ല്‍ ഇന്ത്യയ്ക്ക്‌സ്വാതന്ത്ര്യംലഭിച്ചിട്ട് 75 വര്‍ഷമാകും. അപ്പോഴേക്കും നവ ഇന്ത്യക്കായി നാം നിരവധി ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.ഇന്ത്യയെ 5 ടില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകഎന്നതാണ് നമമ്ുടെ പ്രധാന ഉദ്ദേശ്യം. വികസനത്തിനായുള്ളഇന്ത്യയുടെആവശ്യകതകള്‍ ഫ്രഞ്ച് സംരംഭകര്‍ക്ക്ഒരുസുവര്‍ണാവസരമാണ് നല്‍കുന്നത്. നൈപുണ്യവികസനം, സിവില്‍വ്യോമയാനം, ഐ.ടി, ബഹിരാകാശം, മറ്റു നിരവധി മേഖലകള്‍എന്നിവയില്‍ നമ്മുടെ സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് നാം ഉറ്റുനോക്കുന്നു. പ്രധിരോധ മേഖലയിലെസഹകരണം നമ്മുടെ ബന്ധത്തിന്റെശക്തമായഒരുതൂണാണ്. വിവിധ പദ്ധതികളില്‍ നാം നല്ല പുരോഗതികൈവരിച്ചതില്‍ എനിക്ക്‌സന്തോഷമുണ്ട്. 36 റഫാല്‍വിമാനങ്ങളില്‍ആദ്യത്തേത്അടുത്ത മാസംഇന്ത്യയ്ക്ക്‌കൈമാറും. സാങ്കേതികവിദ്യ, സഹ- നിര്‍മാണംഎന്നീമേഖലകളിലും നാം സഹകരണം വര്‍ദ്ധിപ്പിക്കും. നാം പുതുതലമുറസിവില്‍ ന്യൂക്ലിയര്‍കരാര്‍ആദ്യമായിഒപ്പുവെച്ചത് ഫ്രാന്‍സുമായാണ്. വൈദ്യുതിയുടെവില മനസ്സില്‍കണ്ടുകൊണ്ട്, ജയ്താപൂര്‍ പദ്ധതിയുമായി ദ്രുതഗതിയില്‍മുന്നോട്ടു പോകാന്‍ നാം നമ്മുടെ കമ്പനികളോട്ആവശ്യപ്പെട്ടിട്ടുണ്ട്.ഇരു ഭാഗത്തുനിന്നുംടൂറിസം വര്‍ദ്ധിക്കുന്നതും ഏറെസന്തോഷം നല്‍കുന്ന കാര്യമാണ്.എല്ലാവര്‍ഷവുംഏകദേശം 2.5 ലക്ഷം ഫ്രഞ്ച് ടൂറിസ്റ്റുകളും 7 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റികളും പരസ്പരംഇരുരാജ്യങ്ങളുംസന്ദര്‍ശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയില്‍വിദ്യാര്‍ത്ഥികളുടെവിനിമയംഗണ്യമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാംസ്‌കാരിക പരിപാടിയായ നമസ്തെ ഫ്രാന്‍സിന്റെ അടുത്ത പതിപ്പ് 2021-2022 ല്‍ ഫ്രാന്‍സില്‍ മുഴുവനായുംസംഘടിപ്പിക്കും. ഈ ആഘോഷം ഫ്രാന്‍സിലെ ജനങ്ങള്‍ക്ക്ഇന്ത്യയിലെവൈവിധ്യമാര്‍ന്ന സംസ്‌കാരത്തിലുള്ളതാല്‍പര്യംകൂടുതല്‍ആഴത്തിലുള്ളതാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. യോഗ ഫ്രാന്‍സില്‍ വളരെ ജനപ്രിയമാണെന്ന് എനിക്കറിയാം. ഫ്രാന്‍സിലെ എന്റെകൂടുതല്‍സുഹൃത്തുക്കള്‍അതൊരുആരോഗ്യകരമായജീവിതരീതിയായിസ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

സുഹൃത്തുക്കളേ, 
ആഗോളവെല്ലുവിളികള്‍ നേരിടുന്നതിന് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഞാന്‍ ചൂണ്ടിക്കാട്ടി. നമ്മുടെ ഇരുരാജ്യങ്ങള്‍ക്കുംതുടര്‍ച്ചയായി ഭീകരതയെയും തീവ്രവാദത്തെയും നേരിടേണ്ടിവരുന്നു. അതിര്‍ത്തികടന്നുള്ള തീവ്രവാദംചെറുക്കുന്നതിന് നമുക്ക്‌വിലപ്പെട്ട ഫ്രഞ്ച് പിന്തുണലഭിച്ചിട്ടുണ്ട്. അതിന് പ്രസിഡന്റ്മാക്രോണിന് ഞാന്‍ നന്ദി പറയുന്നു. സുരക്ഷാ, ഭീകരതക്കെതിരായ പോരാട്ടംഎന്നിവയില്‍സഹകരണം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ക്ക്താല്‍പര്യമുണ്ട്. സമുദ്ര, സൈബര്‍സുരക്ഷാമേഖലകളിലെസഹകരണംശക്തിപ്പെടുത്തുന്നതിനും നാം തീരുമാനിച്ചിട്ടുണ്ട്. സൈബര്‍സെക്യൂരിറ്റി, ഡിജിറ്റല്‍സാങ്കേതികവിദ്യ, എന്നിവയില്‍ പുതിയരൂപരേഖയ്ക്ക് നാം സമ്മതിച്ചതില്‍ എനിക്ക്‌സന്തോഷമുണ്ട്. മേഖലയിലെഎല്ലാവരുടെയുംസുരക്ഷയും പുരോഗതിയുംഉറപ്പുവരുത്തുന്നതിന് ഈ സഹകരണം പ്രധാനപ്പെട്ടതാണ്. 

സുഹൃത്തുക്കളേ,
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, എന്റെഉറ്റസുഹൃത്ത്മാക്രോണിന് പുതിയകാഴ്ചപ്പാടോടെയുംആവേശത്തോടെയുംനൈപുണ്യത്തോടെയും ജി-7 ന്റെയും ഫ്രാന്‍സിന്റെയും വിജയകരമായ നേതൃത്വം ഞാന്‍ ആശംസിക്കുന്നു.

എക്സലന്‍സി,
ഈ ഉദ്യമത്തില്‍ 1.3 ബില്യണ്‍ ഇന്ത്യക്കാരുടെ പൂര്‍ണ്ണ സഹകരണവും പിന്തുണയുംതാങ്കള്‍ക്കൊപ്പമുണ്ട്. നാം ഇരുരാജ്യങ്ങള്‍ക്കുംചേര്‍ന്ന്‌സുരക്ഷിതവും അഭിവൃദ്ധിയുള്ളതുമായ ഒരുലോകത്തിന് വഴിയൊരുക്കാന്‍ സാധിക്കും. ബിയാരിറ്റ്സില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ ഉറ്റുനോക്കുന്നു. ഈ സമ്മേളനത്തിന്റെവിജയത്തിനായിതാങ്കള്‍ക്കും മുഴുവന്‍ ഫ്രാന്‍സിനും ശുഭാശംസകള്‍ നേരുന്നു. താങ്കളുടെസ്നേഹപൂര്‍വ്വമായ ക്ഷണത്തിന് ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

നന്ദി
മേഴ്സി ബ്യൂകൂപ്
ഔ റിവോയിര്‍
***
ND  MRD 



(Release ID: 1582798) Visitor Counter : 59