ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
കൈത്തറി, വസ്ത്ര നിര്‍മ്മാണ മേഖലകളില്‍ രണ്ടായിരത്തോളം പേര്‍ക്ക് പരിശീലനം
Posted On:
14 AUG 2019 3:38PM by PIB Thiruvananthpuram
കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെ സംയുക്തസംരംഭമായ 'സാമര്‍ത്ഥി' ലൂടെകേരളത്തില്‍ 1,975 യുവ ജനങ്ങള്‍ക്ക്‌ടെക്‌സ്‌റ്റൈയില്‍സ്, കൈത്തറി, വസ്ത്ര നിര്‍മ്മാണ മേഖലകളില്‍നൈപുണ്യവികസന പരിശീലനം നല്‍കും. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്, വനിതാ, ശിശുവികസന മന്ത്രി ശ്രീമതിസ്മൃതി സുബിന്‍ ഇറാനിയുടെ സാന്നിദ്ധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ ഇന്നു നടന്ന ചടങ്ങില്‍കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ നിര്‍ദ്ദേശിച്ച ഏജന്‍സികള്‍ വഴിമൂന്നര ലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കും. പരിശീലനത്തിനു ശേഷംടെക്‌സ്റ്റൈയില്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളില്‍ ഈ ഗുണഭോക്താക്കള്‍ക്ക് തൊഴിലും ലഭ്യമാക്കും. പദ്ധതിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷംമാര്‍ച്ച് വരെ 11.14 ലക്ഷം പേര്‍ പരിശീലനം നേടിയതില്‍ 8.41 ലക്ഷം പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭ്യമാക്കിയിട്ടുണ്ട്.
AM/ND/MRD
(Release ID: 1582081)
Visitor Counter : 127