രാജ്യരക്ഷാ മന്ത്രാലയം

മികവിനുള്ള രാജ്യരക്ഷാ മന്ത്രിയുടെ അവാര്‍ഡിന് സ്വകാര്യ മേഖലയിലെവ്യവസായങ്ങള്‍ക്കും മത്സരിക്കുന്നതിന് അനുമതി

പോസ്റ്റഡ് ഓണ്‍: 16 JUL 2019 1:23PM by PIB Thiruvananthpuram

രാജ്യരക്ഷാ, എയറോസ്‌പേസ് മേഖലകളിലെമികവിനുള്ള രാജ്യരക്ഷാ മന്ത്രിയുടെ അവാര്‍ഡിനായുള്ള മത്സരത്തില്‍സ്വകാര്യ മേഖലയില്‍നിന്നുള്ള വ്യവസായങ്ങള്‍ക്കും പങ്കെടുക്കുന്നതിന് രാജ്യരക്ഷാ മന്ത്രി ശ്രീ. രാജ്‌നാഥ്‌സിംഗ് അനുമതി നല്‍കി. നേരത്ത ഓര്‍ഡനന്‍സ് ഫാക്ടറികള്‍ക്കും രാജ്യരക്ഷാ മേഖലയിലെ പൊതുമേഖലായൂണിറ്റുകള്‍ക്കും മാത്രമേ ഈ അവാര്‍ഡിനായി മത്സരിക്കാന്‍ അനുമതിഉണ്ടായിരുന്നുള്ളൂ. ദേശീയ തലത്തിലുള്ള മത്സരങ്ങളിലൊന്നും പങ്കെടുക്കാന്‍ സ്വകാര്യ മേഖലാവ്യവസായങ്ങള്‍ക്ക് സാധ്യമായിരുന്നില്ല. പുതിയ തീരുമാനം രാജ്യരക്ഷാ, എയറോസ്‌പേസ് മേഖലകളില്‍'ഇന്ത്യയില്‍ നിര്‍മ്മിക്കൂ' ഉദ്യമത്തിന് കരുത്തേകും.
മികച്ച സാങ്കേതികമുന്നേറ്റം, തദ്ദേശീയ നിര്‍മാണം/ഇറക്കുമതിക്കുള്ള ബദലുകള്‍, കയറ്റുമതിയിലെ മികവ് എന്നീ വിഭാഗങ്ങളും ഉള്‍പ്പെടുന്നവയാണ് പരിഷ്‌കരിച്ച അവാര്‍ഡുകള്‍. വന്‍കിട, ഇടത്തരം, ചെറുകിട, സ്റ്റാര്‍ട്ടപ്പ് വിഭാഗങ്ങളിലായാണ്മത്സരംസംഘടിപ്പിക്കുക. വ്യക്തിഗത/ടീം ഇനങ്ങളിലെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശംഓണ്‍ലൈനായിവേണം സമര്‍പ്പിക്കാന്‍. ഇതിനായി ഒരുവെബ് പോര്‍ട്ടല്‍ ആരംഭിക്കും. പ്രഗത്ഭര്‍ അടങ്ങുന്ന ഒരുവിദഗ്ധസമിതിഅവാര്‍ഡുകള്‍ നിര്‍ണ്ണയിക്കും. അവാര്‍ഡുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളുംകൈകാര്യംചെയ്യുന്നതിന് ഡയറക്ടര്‍ ജനറല്‍ഓഫ് ക്വാളിറ്റി അഷ്വറന്‍സിനു കീഴില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിക്കും.

പ്രതിരോധ, എയറോസ്‌പേസ് മേഖലകളിലെ വ്യാവസായികാടിത്തറ വിപുലമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. മികച്ച ഇന്ത്യന്‍ കമ്പനികളെദേശീയ, അന്തര്‍ദേശീയ ശ്രദ്ധയില്‍ക്കൊണ്ടുവരാനും ഇതു സഹായിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുംസ്റ്റാര്‍ട്ടപ്പുകളുമുള്‍പ്പെടെ ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ കയറ്റുമതി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഇത് ഉപകരിക്കും.
അവാര്‍ഡ് സംബന്ധിച്ച വിശദ വിവരങ്ങളുംമാര്‍ഗനിര്‍ദ്ദേശങ്ങളുംhttps://www.ddpmod.gov.in, http://makeinindiadefence.gov.in and http://www.dgqadefence.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
AMMRD– 421
***

 


( റിലീസ് ഐ.ഡി: 1579089) സന്ദര്‍ശക കൗണ്ടര്‍ : 81
ഈ റിലീസ് വായിക്കുക: हिन्दी , English , Urdu , Marathi , Bengali