ബഹിരാകാശ വകുപ്പ്‌

ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി

Posted On: 10 JUL 2019 4:50PM by PIB Thiruvananthpuram

മനുഷ്യനെ ബഹിരാകാശത്ത്എത്തിക്കാനുള്ളഗഗന്‍യാന്‍ പദ്ധതിയുടെ പ്രധാന ഉപഘടകങ്ങളുടെമാതൃകയ്ക്കും, രൂപകല്‍പ്പനയ്ക്കും അന്തിമരൂപമായി. ഗുണനിലവാര പരിശോധനകളും, ക്രയോജെനിക്ക്എഞ്ചിനുകളുടെ പരിശോധനയും പുരോഗമിക്കുന്നു. ബഹിരാകാശയാത്രികരുടെ പരിശീലന പദ്ധതിക്ക് അന്തിമരൂപമായി. യാത്രികരുടെതിരഞ്ഞെടുപ്പുംആരംഭിച്ചു. 

ഐ.എസ്.ആര്‍.ഒ. യുടെകീഴില്‍പുതുതായിരൂപീകരിച്ച ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ്‌സെന്ററിനാണ് (എച്ച്.എസ്.എഫ്.സി) ഗഗന്‍യാന്‍ പദ്ധതിയുടെ നടത്തിപ്പ്ചുമതല. ഗഗന്‍യാന്‍ പ്രോജക്ടിന്റെടീമിനും രൂപമായി.
ബഹിരാകാശ പേടകത്തിലെയാത്രികരുടെതിരഞ്ഞെടുപ്പ്, പരിശീലനം, അവരുടെആരോഗ്യ പരിപാലനം മുതലായവയ്ക്കായിഐ.എസ്.ആര്‍.ഒ. ഇന്ത്യന്‍ വ്യോമസേനയുമായി ധാരണാപത്രത്തില്‍ഒപ്പിട്ടിട്ടുണ്ട്.
ബഹിരാകാശവകുപ്പിന്റെചുമതലവഹിക്കുന്ന കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്‌ലോകസഭയില്‍രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചതാണിത്.


ND/MRD



(Release ID: 1578330) Visitor Counter : 135


Read this release in: English , Urdu , Bengali