ധനകാര്യ മന്ത്രാലയം
ചരക്ക് സേവന നികുതി(ജി.എസ്ടി) നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി; പ്രതിവര്‍ഷം അഞ്ചുകോടി രൂപയില്‍ താഴെ വിറ്റുവരവുള്ളവര്‍ ത്രൈമാസ ജി.എസ്.ടി റിട്ടേണുകള്‍ സമര്‍പ്പിച്ചാല്‍ മതി;
ചരക്ക് സേവന നികുതി (ജി.എസ്.ടി) കാലത്തിന് മുമ്പുള്ള 3.75 ലക്ഷം കോടി രൂപയുള്‍പ്പെടുന്ന തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ എല്ലാവരുടെയും വിശ്വാസപാരമ്പര്യ പരാതി പരിഹാര പദ്ധതി
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാത്ത പ്രതിരോധ ഉപകരണങ്ങള്‍ക്ക് കസ്റ്റംസ് തിരുവ ഇളവ്; മേക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ ചില വിഭാഗങ്ങളുടെ കസ്റ്റംസ് തിരുവയില്‍ വര്‍ദ്ധന.
പെട്രോളിന്റേയും ഡീസലിന്റെയും എക്‌സ്‌സൈസ് ഡ്യൂട്ടിയിലും സെസ്സിലും ഒരു രൂപയുടെ വര്‍ദ്ധന; സ്വര്‍ണ്ണത്തിന്റെയും മറ്റ് വിലയേറിയ ലോഹങ്ങളുടെയും കസ്റ്റംസ് തിരുവ 10% ല്‍ നിന്നും 12.5% മായി വര്‍ദ്ധിപ്പിച്ചു; പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ക്രൂഡിനും നാമമാത്ര അടിസ്ഥാന എക്‌സൈസ് തിരുവ അവതരിപ്പിച്ചു
Posted On:
05 JUL 2019 1:33PM by PIB Thiruvananthpuram
ചരക്ക് സേവന നികുതി നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതും, പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക എക്‌സൈസ് തിരുവയിലും റോഡ്-പശ്ചാത്തലസൗകര്യ വികസന സെസ്സിലും ഒരുരൂപയുടെ വര്‍ദ്ധനയും, സ്വര്‍ണ്ണത്തിന്റെയും മറ്റ് വിലയേറിയ ലോഹങ്ങളുടെയും എക്‌സൈസ് തിരുവയില്‍ 12.5% വര്‍ദ്ധനയും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ക്രൂഡിനും നാമമാത്ര അടിസ്ഥാന എക്‌സൈസ് തിരുവ ഏര്‍പ്പെടുത്തിയതുമാണ് 2019-20ലെ കേന്ദ്ര ബജറ്റിലെ പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട സവിശേഷ നിര്‍ദ്ദേശങ്ങള്‍. ഇതില്‍ ചില പ്രതിരോധ ഉപകരണങ്ങളെ അടിസ്ഥാന എക്‌സൈസ് തിരുവയില്‍ നിന്നും ഒഴിവാക്കുകയും, ചില അസംസ്‌കൃത വസ്തുക്കളുടെയും ഉപഭോഗവസ്തുക്കള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ചരക്കുകളുടെയും (കാപ്പിറ്റല്‍ ഗുഡ്‌സ്) കസ്റ്റംസ് തിരുവയില്‍ കുറവുവരുത്തുകയും അസംസ്‌കൃത, പകുതി പൂര്‍ത്തിയാക്കിയ തുകലിന്റെയും കയറ്റുമതി തിരുവ യുക്തിസഹമാക്കുകയും ചെയ്തു.
ചരക്ക് സേവന നികുതി(ജി.എസ്.ടി)
ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ജി.എസ്.ടി നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്ന് കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.
ഇലക്‌ട്രോണിക്ക് ഇന്‍വോയിസ് സംവിധാനത്തിലേക്ക് നീങ്ങുമെന്നാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നത്. ഇതുപ്രകാരം കൊടുക്കുമ്പോള്‍ തന്നെ ഇന്‍വോയിസിലെ വിശദാംശങ്ങള്‍ കേന്ദ്ര സംവിധാനം പിടിച്ചെടുക്കും. ''ഇത് നികുതി നല്‍കുന്നവരുടെ റിട്ടേണുകള്‍ മുന്‍കൂട്ടി ഫയല്‍ ചെയ്യുന്നതിന് സ്വാഭാവികമായി ഉപയോഗിക്കും. പ്രത്യേക ഇ-വേ ബില്ലിന്റെ ആവശ്യമുണ്ടായിരിക്കില്ല. 2020 ജനുവരിയില്‍ ഇത് നടപ്പാക്കും, ഈ ഇലക്‌ട്രോണിക്ക് ഇന്‍വോയിസ് സംവിധാനം സമ്മര്‍ദ്ദവും ഭാരവും വളരെയധികം കുറയ്ക്കും.'' ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കിയതോടെ പരോക്ഷനികുതിയില്‍ സവിശേഷമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജി.എസ്.ടി ഭരണം കേന്ദ്രത്തിനേയും സംസ്ഥാനങ്ങളേയും ഒന്നിച്ചുകൊണ്ടുവരികയും അതിന്റെ ഫലമായി 17 നികുതികളും 13 സെസ്സുകളും ഒന്നാകുകയും നിരക്കുകളുടെ ബാഹുല്യം നാലാകുകയും ചെയ്തുവെന്ന് 'മഹത്തായ പരിഷ്‌ക്കാര'മെന്ന് ഇതിനെ വിശേഷിപ്പിച്ചുകൊണ്ട്, ശ്രീമതി സീതാരാമന്‍ പറഞ്ഞു. '' മിക്കവാറും എല്ലാ രാജ്യങ്ങളും നിരക്ക് കുറയ്ക്കല്‍ കാണുകയാണ്. പത്തിലധികം റിട്ടേണുകള്‍ ഒന്നാക്കി മാറ്റി. നികുതിദായകരും നികുതി വകുപ്പുമായി പരസ്പരം ബന്ധിപ്പിക്കുന്നത് കുറച്ചു. അതിര്‍ത്തി പരിശോധന നിര്‍ത്തലാക്കി. സംസ്ഥാനങ്ങളിലങ്ങോളമിങ്ങോളം ചരക്കുകള്‍ സ്വതന്ത്രമായി സഞ്ചരിച്ചുതുടങ്ങി, അത് സമയവും ഊര്‍ജ്ജവും ലാഭിച്ചു. 'ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി' ്എന്ന സ്വപ്‌നം സാക്ഷാതികരിച്ചു.'' അവര്‍ പറഞ്ഞു.
ജി.എസ്.ടിയുടെ ആദ്യഘട്ടത്തില്‍ സാക്ഷ്യംവഹിച്ച കടുത്ത പ്രശ്‌നങ്ങള്‍ കൗണ്‍സിലും കേന്ദ്രവും സംസ്ഥാനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ട് പരിഹരിച്ചുവെന്ന് ജി.എസ്.ടി കൗണ്‍സിലിനെ അഭിനന്ദിച്ചുകൊണ്ട് ധനകാര്യ മന്ത്രി പറഞ്ഞു. ജി.എസ്ടി നിരക്കുകള്‍ വലിയതോതില്‍ കുറച്ചുകൊണ്ട് പ്രതിവര്‍ഷം ഏകദേശം 92,000 കോടി രൂപയുടെ ആശ്വാസമാണ് നല്‍കുന്നതെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു.
എല്ലാവരുടെയും വിശ്വാസ പാരമ്പര്യ തര്‍ക്ക പരിഹാര പദ്ധതി( സബ്കാ വിശ്വാസ് ലെഗസി ഡിസ്പ്യൂട്ട്, റിസല്യൂഷന്‍ സ്‌കീം)
സര്‍വീസ്, എക്‌സൈസ് നികുതിയിനത്തില്‍ 3.75 ലക്ഷം കോടിയിലധികം രൂപ നിയമതര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്, ഈ ഭാരത്തെ ഇല്ലാതാക്കികൊണ്ട് വ്യാപാരം സുഗമമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് ജി.എസ്.ടി കാലത്തിന് മുമ്പുള്ള പരിഹരിക്കപ്പെടാതെ കിടക്കുന്ന വലിയ പ്രശ്‌നങ്ങളെക്കുറിച്ച് മന്ത്രി പറഞ്ഞു. '' സബ്കാ വിശ്വാസ് ലെഗസി ഡിസ്പ്യൂട്ട് റിസല്യൂഷന്‍ സ്‌കീം-2019'' എന്നൊരു തര്‍ക്കപരിഹാര മാപ്പാക്കല്‍ പദ്ധതി ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഇത് ഈ നിയമതര്‍ക്കങ്ങളെ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സഹായിക്കും. സ്വയം പ്രഖ്യാപിക്കുന്നത് ഒഴികെയുള്ള കേസുകള്‍ക്ക് ഈ പദ്ധതിപ്രകാരം നികുതികുടിശികയുടെ അടിസ്ഥാനത്തില്‍ 40% മുതല്‍ 70% വരെ ആശ്വാസം നല്‍കും. പലിശയും പിഴയും നല്‍കുന്നതില്‍ നിന്നും പദ്ധതിപ്രകാരം ആശ്വാസം ലഭിക്കും. ഈ പദ്ധതിപ്രകാരം ഒഴിവാക്കപ്പെടുന്ന വ്യക്തിയെ നിയമനടപടിക്ക് വിധേയനാക്കാനാവില്ല.
കസ്റ്റംസ് ഡ്യൂട്ടി
ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുക, മേക്ക് ഇന്‍ ഇന്ത്യയിലൂടെ ഉയര്‍ന്ന ആഭ്യന്തര മൂല്യവര്‍ദ്ധന നേടുക, ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ സംരക്ഷിക്കുക, ശുദ്ധമായ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുക, ആവശ്യമില്ലാത്ത ഇറക്കുമതി തടയുക, വൈരുദ്ധ്യങ്ങള്‍ ശരിയാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയ നിര്‍ദ്ദേശങ്ങള്‍ കസ്റ്റംസ് തീരുവയിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിരോധ ആധുനികവല്‍ക്കരണവും മെച്ചപ്പെടുത്തലും ദേശീയ മുന്‍ഗണനാ വിഷയവും അടിയന്തിര പ്രാധാന്യമുള്ളതുമാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാത്ത പ്രതിരോധ ഉപകരണങ്ങളെ അടിസ്ഥാന കസ്റ്റംസ് തിരുവയില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള നിര്‍ദ്ദേശം ബജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്.
മേക്ക് ഇന്‍ ഇന്ത്യ
മേക്ക് ഇന്‍ ഇന്ത്യയെ വിലമതിക്കാനാകാത്ത ഒരു ലക്ഷ്യം എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ആഭ്യന്തരവ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുന്നതിനായി ചില വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും ധനമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി), അണ്ടിപ്പരിപ്പ്, വിനൈല്‍ ഫ്‌ളോറിംഗ്, ടൈലുകള്‍, ലോഹ ഫിറ്റിംഗുകള്‍, ഫര്‍ണ്ണിച്ചര്‍ മൗണ്ടിംഗ്‌സ്, ഓട്ടോ പാര്‍ട്ടുകള്‍, ചില ഇനം സിന്തറ്റിക്ക് റബ്ബറുകള്‍, മാര്‍ബിള്‍ സ്ലാബുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സി.സി.ടി.വി.), കാമറ, ഐ.പി കാമറ, ഡിജി്റ്റല്‍-നെറ്റ്‌വര്‍ക്ക് വിഡിയോ റെക്കാര്‍ഡുകള്‍, എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില ഇലക്‌ട്രോണിക് സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന കസ്റ്റംസ് തിരുവ ഇളവ് പിന്‍വലിക്കുന്ന നിര്‍ദ്ദേശവും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആഭ്യന്തര പബ്ലിഷിംഗ് ആന്റ് പ്രിന്റിംഗ് വ്യവസായമേഖലയെ പോത്സാഹിപ്പിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന ബുക്കുകള്‍ക്ക് 5% കസ്റ്റംസ് തിരുവ ചുമത്തി.
ആഭ്യന്തര ഉല്‍പ്പാദനമേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ചില അസംസ്‌കൃത വസ്തുക്കള്‍ക്കും ഉപഭോഗസാധനങ്ങള്‍ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ചരക്കുകള്‍ക്കും (കാപ്പിറ്റല്‍ ഗുഡ്‌സ്) കസ്റ്റംസ് തിരുവ ഇളവും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. കോള്‍ഡ് റോള്‍ഡ് ഗ്രെയിന്‍ ഓറിയന്റ് (സി.ആര്‍.ജി.ഒ) ഷീറ്റുള്‍ക്ക് വേണ്ട ചില സാധനങ്ങള്‍, അമോര്‍ഫോസ് അലോയി റിബ്ബണ്‍, എത്തിലീന്‍ ഡൈ-ക്ലോറൈഡ്, പോപ്പലീന്‍ ഒക്‌സൈഡ്, കോബാള്‍ട്ട് മാറ്റ്, നാഫ്ത്ത, കമ്പളി നൂല്‍, കൃത്രിമ കിഡ്‌നി ഉണ്ടാക്കുന്നതിന് വേണ്ട സാധനങ്ങള്‍, അണുവിമുക്തമാക്കിയ ഡിപോസ്ബിള്‍ ഡയലൈസര്‍, അണുശക്തി നിലയങ്ങള്‍ക്ക് വേണ്ട ഇന്ധനങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇ-യാത്രക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ചില ഭാഗങ്ങളെ ഒഴിവാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു.
പെട്രോളിനും ഡീസലിനും മേലുള്ള ഡ്യൂട്ടിയും സെസ്സും
പെട്രോളിനും ഡീസലിനും പ്രത്യേക അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയിലും റോഡും പശ്ചാത്തലവികസനവും സെസ്സിലും പ്രതിലിറ്ററിന് ഓരോ രൂപ വീതം വര്‍ദ്ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. '' ഉയര്‍ന്ന നിലയില്‍ നിന്ന് അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടുണ്ട്. ഇത് പെട്രോളിന്മേലുള്ള എക്‌സൈസ് ഡ്യൂട്ടി പനപരിശോധിക്കുന്നതിന് എനിക്ക് അവസരം നല്‍കുന്നു,'' ധനകാര്യ മന്ത്രി പ റഞ്ഞു.
സ്വര്‍ണ്ണത്തിന്റെയും മറ്റ് വിലയേറിയ ലോഹങ്ങളുടെയും കസ്റ്റംസ് തിരുവ 10%ല്‍ നിന്നും 12.5%മാക്കി ഉയര്‍ത്തികൊണ്ടുള്ള പ്രഖ്യാപനവും ശ്രീമതി സീതാരമാന്‍ നടത്തി.
അസംസ്‌കൃത, ഭാഗീകമായി പൂര്‍ത്തിയാക്കിയ തുകലുകളുടെ കയറ്റുമതി ചുങ്കം ഈ മേഖലയുടെ ആശ്വാസത്തിനായി യുക്തിസഹമാക്കുന്നതിനുള്ള നിര്‍ദ്ദേശവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ക്രൂഡിനും തീരുവ
പുകയില ഉല്‍പ്പന്നങ്ങളും ക്രൂഡും ദേശീയ ദുരന്ത അനിശ്ചിതത്വ തീരുവ ആകര്‍ഷിക്കുന്നവയാണെന്ന് ശ്രീമതി സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഈ വസ്തുക്കള്‍ക്ക് അടിസ്ഥാന എക്‌സൈസ് തിരുവ ഇല്ലെന്നതിന്റെ അടിസ്ഥാനത്തില്‍ ചില കേസുകളും നടക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ക്രൂഡിനും നാമമാത്ര എക്‌സൈസ് തീരുവ ചുമത്തുന്നതിന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
കസ്റ്റംസ് നിയമത്തില്‍ ചില ഭേദഗതികളും ധനമന്ത്രി നിര്‍ദ്ദേശിച്ചു. '' അടുത്തകാലത്തായി ചില തട്ടിപ്പ് സംരംഭങ്ങള്‍ അനര്‍ഹമായ ഇളവും കയറ്റുമതി ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി ന്യായരഹിതമായ ചില നടപടികളിലേക്ക് നീങ്ങുകയാണ്.'' അവര്‍ പറഞ്ഞു. 50 ലക്ഷം രൂപയ്ക്ക് മുളിലുള്ള ഡ്യട്ടിരഹിത കുറിപ്പടികള്‍ തിരിച്ചുകിട്ടല്‍ സൗകര്യവും തെറ്റായി ഉപയോഗിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
RS/ND MRD – 393
***
(Release ID: 1577576)