ധനകാര്യ മന്ത്രാലയം

ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്നതിന് 400 കോടി വകയിരുത്തി


സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ മേഖലയും പരിഷ്‌കരിക്കുന്നതിന് പുതിയ വിദ്യാഭ്യാസ നയം
പരിഗണനാര്‍ഹമായ മേഖലകളില്‍ ഗവേഷണങ്ങള്‍ ആരംഭിക്കുന്നതിന് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു.
കായിക താരങ്ങളുടെ വികസനത്തിനായി ഖേലോ ഇന്ത്യയുടെ കീഴില്‍ ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും

Posted On: 05 JUL 2019 1:31PM by PIB Thiruvananthpuram

വിദ്യാഭ്യാസ മേഖലയില്‍ ലോക നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനായി 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ ഗവണ്‍മെന്റ് 400 കോടി രൂപ നീക്കിവച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തിന്റെ മൂന്നിരട്ടിയാണ്. 2019 -20 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെ ഇന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ പ്രസ്താവിച്ചതാണ് ഇത്.  ലോകത്തിലെ മികച്ച വിദ്യാഭ്യാസ സമ്പ്രദാസയമായി ഇന്ത്യയിലെ ഉപരി പഠന മേഖലയെ മാറ്റുന്നതിന് ഗവണ്‍മെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വരും എന്നും ധനമന്ത്രി ഉറപ്പു നല്കി. സ്‌കൂള്‍ ഉപരി പഠന മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ നയം. കൂടാതെ  ഗവേഷണം, നവീകരണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കും.
ഗവേഷണം, നവീകരണം എന്നിവയില്‍  ലക്ഷ്യങ്ങള്‍ നേടുന്നതിനായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ ഫൗണ്ടോഷനായിരിക്കും രാജ്യത്തെ ഗവേഷമങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും. രാജ്യത്തിന് ആവശ്യമായ പ്രത്യേക മേഖലകള്‍ക്ക്  ഊന്നല്‍ നല്കി,  മൊത്തത്തിലുള്ള ഗവേഷണ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ ഫൗണ്ടഷന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതുവഴി  ഈ മേഖലയിലെ ചെലവുകളും ഇരട്ടിപ്പും ഒഴിവാക്കും - മന്ത്രി വിശദീകരിച്ചു.വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ധനസഹായം ക്രോഡീകരിക്കുന്നതും  ആവശ്യമെങ്കില്‍ കൂടുതല്‍ ധന സഹായം അനുവദിക്കുന്നതും ഇനിമുതല്‍  ഈ ഫണ്ടായിരിക്കും.  വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പരിപാടിയും ശ്രീമതി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. വിദേശ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന പരിപാടിയാണ് ഇത്.  ഹയര്‍ എജ്യൂക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ സ്ഥാപിക്കുന്നതിനുള്ള കരട് നിയമം തയാറായിട്ടുണ്ടെന്നും ധനമന്ത്രി വെളിപ്പെടുത്തി. ഇത് അടുത്ത വര്‍ഷംഅവതരിപ്പിക്കും.  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച അക്കാദമിക്ക് ഫലങ്ങള്‍ ഉളവാക്കാന്‍ ഈ സമഗ്ര കാര്യ നിര്‍വഹണ സംവിധാനം   സഹായിക്കും.
ഖേലോ ഇന്ത്യ പദ്ധതി വിപുലീകരിക്കുമെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു. ഇതിന് ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും നല്കും.  എല്ലാ തരം കായിക മത്സരങ്ങളും ജനകീയമാക്കുന്നതിന് പദ്ധതിക്കു കീഴില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഫോര്‍  ഡവലപ്‌മെന്റ് ഓഫ്  സ്‌പോര്‍ട്‌സ്‌പെഴ്‌സണ്‍സ് സ്ഥാപിക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ലോകത്തിലെ മികച്ച 200 സര്‍വകലാശാലകളുടെ മുന്നില്‍ എത്താന്‍ ഇന്ത്യയുടെ മൂന്നു സ്ഥാപനങ്ങള്‍് - രണ്ട് ഐഐടികള്‍ക്കും ബാംഗളൂര്‍ ഐഐഎസ്സ് സിയും -ക്കു സാധിച്ചു. ഇത് നിലവാരം ഉയര്‍ത്തുന്നതിനായി ഈ സ്ഥാപനങ്ങള്‍ നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. 
സ്വയം പദ്ധതി വഴി വന്‍തോതില്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. സമൂഹത്തിലെ പാര്‍ശ്വവത്കൃത മേഖലയിലെ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണിത്.  ഉന്നത നിലവാരത്തിലുള്ള അധ്യാപനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനായിഉന്നത വിദ്യാഭ്യാസ മേഖലയില്‍ അക്കദമിക്ക് ശൃംഖലയുടെ ആഗോള സംരംഭ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള ശാസ്ത്രജ്ഞരും ഗവേഷകരുമായിരിക്കും ഇതില്‍ അണിനിരക്കുക എന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ആവശ്യമായ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ സാങ്കേതിക വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന് ഐഐടികളും ഐഐഎസ് സിയും സംയോജിച്ച് ഗവേഷണ ഇംപ്രിന്റ് എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.  കാരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് നവീകരണ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത് - മന്ത്രി പറഞ്ഞു.
AJ /ND MRD – 389
***
 


(Release ID: 1577568)
Read this release in: English , Marathi , Bengali , Tamil