ധനകാര്യ മന്ത്രാലയം

ഇന്‍ഷുറന്‍സ് മധ്യവര്‍ത്തികളില്‍ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുന്നതിനു ബജറ്റ് നിര്‍ദേശം


സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ ലോക്കല്‍ സോഴ്‌സിങ് വ്യവസ്ഥകള്‍ ലളിതവല്‍ക്കരിക്കുന്നതിനു നിര്‍ദേശം

എഫ്.പി.ഐകള്‍ക്കുള്ള കെ.വൈ.സി. വ്യവസ്ഥകള്‍ നിക്ഷേപക സൗഹൃദപരമാക്കും

Posted On: 05 JUL 2019 1:42PM by PIB Thiruvananthpuram

പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനായി എന്‍.ആര്‍.ഐ.-പോര്‍ട്ട്‌ഫോളിയോ നിക്ഷേപക പദ്ധതിയും ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് റൂട്ടും സംയോജിപ്പിക്കാനും നിര്‍ദേശം
ഇന്‍ഷുറന്‍സ് മധ്യവര്‍ത്തി സ്ഥാപനങ്ങളില്‍ നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ ആലോചന 2019-20ലെ കേന്ദ്ര ബജറ്റ് ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ കേന്ദ്ര ധനകാര്യ, കമ്പനികാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമാനാണ് ഇതു വെളിപ്പെടുത്തിയത്. സിംഗിള്‍ ബ്രാന്‍ഡ് മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തിനു ലോക്കല്‍ സോഴ്‌സിങ് വ്യവസ്ഥകള്‍ ലഘൂകരിക്കുമെന്നും അവര്‍ പറഞ്ഞു. 
ആഗോളരംഗത്തെ ചാഞ്ചാട്ടങ്ങളെ മറികടന്നു ശക്തമായ തോതില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുന്നതായി ധനകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. 2018ല്‍ ആഗോള പ്രത്യക്ഷ വിദേശ നിക്ഷേപം 13 ശതമാനം താഴ്ന്നു. മുന്‍വര്‍ഷം 1.5 ട്രില്ല്യണ്‍ യു.എസ്. ഡോളറായിരുന്നത് 1.3 ട്രില്ല്യണ്‍ യു.എസ്. ഡോളറായാണു താഴ്ന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ഇടിവ് അനുഭവപ്പെടുന്നത്. 
അതേസമയം, യു.എന്‍.സി.ടി.എ.ഡിയുടെ ആഗോള നിക്ഷേപക റിപ്പോര്‍ട്ട് 2019 പ്രകാരം 2018-19ല്‍ ഇന്ത്യക്കു ലഭിച്ച പ്രത്യക്ഷവിദേശ നിക്ഷേപം 6437.5 കോടി യു.എസ്. ഡോളറാണെന്നും ഇതു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം കൂടുതലാണെന്നും ധനകാര്യമന്ത്രി അറിയിച്ചു. 
ഈ രംഗത്തുനിന്നുള്ള നേട്ടങ്ങള്‍ വര്‍ധിപ്പിക്കുകവഴി പ്രത്യക്ഷവിദേശ നിക്ഷേപത്തിനുള്ള അനുയോജ്യ കേന്ദ്രമായി ഇന്ത്യയെ മാറ്റിയെടുക്കാന്‍ ശ്രമമുണ്ടാകണമെന്നും ധനകാര്യ മന്ത്രി നിര്‍ദേശിച്ചു. 
എ.) വ്യോമയാനം, മാധ്യമം (ആനിമേഷന്‍, എ.വി.ജി.സി.), ഇന്‍ഷുറന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സറിഞ്ഞ് ഈ മേഖലകളില്‍ കൂടുതല്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുന്നതു ഗവണ്‍മെന്റ് പരിഗണിക്കും. 
ബി.) ഇന്‍ഷുറന്‍സ് മധ്യവര്‍ത്തികള്‍ക്കു നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കും. 
സി.) സിംഗിള്‍ ബ്രാന്‍ഡ് മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം നടത്തുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കും. 
ഡി.) ആര്‍.ഇ.ഐടികളും ഇന്‍വ് ഐടികളും പുറത്തിറക്കിയ ലിസ്റ്റ് ചെയ്യപ്പെട്ട കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് എഫ്.പി.ഐകള്‍ക്ക് അവസരം നല്‍കും. 
ആഗോളതലത്തില്‍ നിക്ഷേപ സമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ വ്യവസായികളെയും ഉന്നത പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, സോവറീന്‍ വെല്‍ത്ത് ഫണ്ട് സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് വാര്‍ഷിക ഗ്ലോബല്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. 
എഫ്.പി.ഐ. നിക്ഷേപത്തിന്റെ നിയമപരമായ പരിധി 24 ശതമാനത്തില്‍നിന്ന് അതതു മേഖലയിലെ വിദേശ നിക്ഷേപ പരിധിയിലേക്ക് ഉയര്‍ത്തുന്നതിനു 2019-20ലെ കേന്ദ്ര ബജറ്റ് നിര്‍ദേശിക്കുന്നതായി ധനകാര്യമന്ത്രി വെളിപ്പെടുത്തി. 
ഫോറില്‍ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്കു ബുദ്ധിമുട്ടു നേരിടാതെ നോക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിനായി ഈ മേഖലയിലെ നോ യുവര്‍ കസ്റ്റമര്‍ വ്യവസ്ഥകള്‍ യുക്തിപൂര്‍വ്വമാക്കണം.
AKA /ND MRD – 387
***


(Release ID: 1577565)
Read this release in: English , Marathi , Bengali , Tamil