ധനകാര്യ മന്ത്രാലയം

സാമൂഹിക സേവന ചെലവുകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനത്തിലധികം വളര്‍ന്നതായി സൂചിപ്പിക്കുന്നു : സാമ്പത്തിക സര്‍വേ


സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്ന് വലിയ വിഭാഗത്തിന്
ഗുണമുണ്ടായി,  പ്രധാനമന്ത്രി കിസാന്‍ 2019ലൂടെ
അഞ്ചുകോടിയിലധികം കര്‍ഷകര്‍ക്ക് നേട്ടമുണ്ടായി.

ബാങ്ക് അക്കൗണ്ടുള്ള വനിതകളുടെ അനുപാതം 2005-06ലെ
15.5%ല്‍ നിന്നും 2015-16ല്‍ 53% മായി ഉയര്‍ന്നു

പോസ്റ്റഡ് ഓണ്‍: 04 JUL 2019 12:16PM by PIB Thiruvananthpuram

   സമഗ്ര വളര്‍ച്ച കൈവരിക്കുന്നതിനുള്ള വികസനതന്ത്രങ്ങളില്‍ സാമൂഹിക പശ്ചാത്തല സൗകര്യങ്ങളില്‍ നിക്ഷേപിക്കേണ്ടതിന്റേയും പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളുടെ വികസനത്തിന് മുന്‍ ഗണന നല്‍കേണ്ടതിന്റെയും പ്രാധാന്യമാണ് 2018-19ലെ സാമ്പത്തിക സര്‍വേ ഉയര്‍ത്തിക്കാട്ടുന്നത്. '' 
2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍  നമ്മുടെ  ഉത്തരവാദിത്വങ്ങള്‍ കൈവരിക്കുന്നതിനായി ഇന്ത്യ വളരെ ഗൗരവത്തോടെ തന്നെ പ്രവര്‍ത്തിക്കുകയാടംന#്‌ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.  
സാമൂഹിക സേവനത്തിലെ ചെലവുകളുടെ പ്രവണതകള്‍:
    കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹികസേവന മേഖലകളിലുള്ള ചെലവുകള്‍ 2014-15ലെ 7.68 ലക്ഷം കോടിയില്‍ നിന്നും 2018-19ല്‍ 13.94 ലക്ഷം കോടിയായി ഉയര്‍ന്നു (ബജറ്റ് വിലയിരുത്തല്‍). സാമൂഹിക സേവന മേഖലകളിലെ ചെലവുകള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവുമായുള്ള അനുപാതത്തില്‍  2014-15ലെ 6.2% ല്‍ നിന്നും 2018-19ല്‍ 7.3% മായി ഉയര്‍ന്നു (ബജറ്റ് എസ്റ്റിമേറ്റ്) വിദ്യാഭ്യാസ മേഖലയിലുള്ള ചെലവ് 2014-15നും 2018-19നും ഇടയ്ക്ക് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.8% ല്‍ നിന്നും 3% മായി വര്‍ദ്ധിച്ചു. (ബജറ്റ് എസ്റ്റിമേറ്റ്) അതുപോലെ ആരോഗ്യമേഖലയിലെ ചെലവ് ഇതേകാലയളവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.2% ല്‍ നിന്നും 1.5% മായി വര്‍ദ്ധിച്ചു.
സ്ത്രീ ശാക്തീകരണം:
    സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സാമൂഹികമാറ്റത്തിലെ സജീവ പ്രതിനിധികളായി സ്ത്രീകളെ മാറ്റുന്നതിനുമായി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബി.ബി.ബി.പി), ഉജ്ജ്വല പദ്ധതി, പോഷണ്‍ അഭിയാന്‍, പ്രധാനമന്ത്രി മാതൃ     വന്ദന യോജന തുടങ്ങി നിരവധി പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് തുടക്കം കുറിച്ചു. ഈ കാലത്തിനിടയില്‍ കുടുംബങ്ങളിലെ തീരുമാനം എടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്കില്‍ സവിശേഷമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ-4 (എന്‍.എഫ്.എച്ച്.എസ്-4) പ്രകാരം അഖിലേന്ത്യാ തലത്തില്‍ കുടുംബങ്ങളിലെ തീരുമാനം എടുക്കുന്നതില്‍ വിവാഹിതരായ സ്ത്രീകളുടെ പങ്ക് 2005-06ലെ 76.5% ല്‍ നിന്നും 2015-16ല്‍ 84% ആയി വര്‍ദ്ധിച്ചു. അഖിലേന്ത്യാ തലത്തില്‍ വനിതകളുടെ സാമ്പത്തികാശ്ലേഷണത്തിലും വലിയ വര്‍ദ്ധനയാണ് കാണിക്കുന്നത്.  ലിംഗാധിഷ്ഠിത പദ്ധതികളും പരിപാടികളും രൂപീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയങ്ങളെല്ലാം ജന്‍ഡര്‍ ബജറ്റിംഗ് ഒരു ദൗത്യമായി സ്വീകരിച്ചിട്ടുണ്ട്.
സാമൂഹിക സംരക്ഷണ പരിപാടികള്‍:
    രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവണ്‍മെന്റ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഏറ്റെടുത്ത നിരവധി സാമൂഹിക സുരക്ഷാ പദ്ധതികള്‍ സാമ്പത്തിക സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു. പ്രധാനമന്ത്രി കിസാന്‍-2019ന്റെ കീഴില്‍ 2019 ഏപ്രില്‍ 23 വരെയുള്ള കണക്ക് പ്രകാരം 3.10 കോടി ചെറുകിട കര്‍ഷകര്‍ക്ക് 2000 രൂപയുടെആദ്യഗഢു ലഭിച്ചുകഴിഞ്ഞു. 2.10 കോടി കര്‍ഷകര്‍ക്ക് രണ്ടാം ഗഢുവും ലഭിച്ചു. 2018 ഡിസംബര്‍ 30 വരെ 6.18 ലക്ഷം ആളുകള്‍ക്ക് ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ പധാനമന്ത്രി ജന്‍ ആരോഗ്യയോജനയുടെ ഗുണം ലഭിക്കുകയും 39.48 ലക്ഷം ഇ-കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. 25 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിമലയും 5.33 ലക്ഷം ഗ്രാമങ്ങള്‍ സ്വച്ച് ഭാരത് മിഷന്റെ കീഴില്‍ വെളിയിട വിസര്‍ജ്ജനമുക്തമായി പ്രഖ്യാപിച്ചുകഴിഞ്ഞു. 2019 ഒക്‌ടോബര്‍ 2 ഓടെ രാജ്യം തന്നെ വെളിയിട വിസര്‍ജ്ജനമുക്തമാകും.
അതുപോലെ 2018 ഒക്‌ടോബര്‍ 31 വരെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയില്‍ മൊത്തം പേരുചേര്‍ത്തവര്‍ 14.27 കോടിയാണ്. അതുപോലെ 2018 ഒക്‌ടോബര്‍ 31 വരെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമാ യോജനയില്‍ ചേര്‍ന്നത് 5.57 കോടിയാണ്. പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോത്സാഹന യോജനയുടെ കീഴില്‍ പ്രതിമാസം 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന പുതിയ തൊഴിലാളികളുടെ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസ് തൊഴിലുടമയുടെവിഹിതത്തില്‍ 12% ആദ്യ മൂന്നുവര്‍ഷം ഗവണ്‍മെന്റ് നല്‍കും. അടല്‍ പെന്‍ഷന്‍ യോജന, അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന, പ്രധാനമന്ത്രി വയ വന്ദന്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ജനങ്ങള്‍ക്ക് വലിയതോതില്‍ നേരിട്ട് ഗുണഫലങ്ങള്‍ എത്തിച്ചു.
വിദ്യാഭ്യാസം:
    സാമ്പത്തിക സര്‍വേയിലെ 2018-ലെ വിദ്യഭ്യാസ സ്ഥിതിവിവരകണക്കുകളുടെ ഒറ്റനോട്ടത്തില്‍ (ഇ.എസ്.എ.ജി) പ്രാഥമിക വിദ്യാഭ്യാസത്തിന് ലഭ്യമാക്കിയ ഊന്നല്‍ എല്ലാ സാമൂഹിക-ലിംഗ വിഭാഗങ്ങള്‍ക്കും നേട്ടമുണ്ടാക്കിയഫലമാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സെക്കന്ററി തലം വരെയുള്ള സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍  വലിയ പുരോഗതിയാണുണ്ടാക്കിയിരിക്കുനത്. മൊത്തം ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ എണ്ണത്തെ കടത്തിവെട്ടി. ആദ്യമായി എട്ടാം ക്ലാസുവരെ, ക്ലാസ് അടിസ്ഥാന വിഷയാടിസ്ഥിത പഠനാനന്തരഫല സംവിധാനം വിദ്യാഭ്യാസത്തിലെ ഗുണനിലവാരം നേടിയെടുക്കുന്നതിനായി വികസിപ്പിച്ചു. 2018-19ല്‍ ആരംഭിച്ച സമഗ്ര ശിക്ഷയുടെ ലക്ഷ്യം സമഗ്രവും ഗുണനിലവാരമുള്ളതുമായ വിദ്യഭ്യാസം പ്രീ സ്‌കൂള്‍ തലം മുതല്‍ സെക്കന്ററി തലം വരെ ഉറപ്പാക്കുകയെന്നതാണ്. ബേട്ടി ബച്ചാവോ,  ബേട്ടി പഠാവോ, സംരംഭങ്ങളും ഒപ്പം വിവരസാങ്കേതിക വിദ്യ നയിക്കുന്ന ഇ-പാഠശാലയും സാരാംശും  വിദ്യാഭ്യാസ സംവിധാനത്തിന്റെ എത്തിപ്പെടുന്ന പരിധി വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള സ്‌കൂളിംഗ്, സെക്കന്ററി തലത്തിലുള്ള ഉയര്‍ന്ന കൊഴിഞ്ഞുപോക്ക്, അദ്ധ്യാപകരുടെ കുറവ് എന്നിവയെല്ലാം ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളായി സാമ്പത്തിക സര്‍വേ അംഗീകരിക്കുന്നു.
നൈപുണ്യവും തൊഴിലും:
    തൊഴില്‍ ശക്തിയുടെ തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് നൈപുണ്യവികസനവും സംരംഭകത്വ ദേശീയ നയത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, പ്രധാനമന്ത്രി, കൗശല്‍ കേന്ദ്രങ്ങള്‍, ദേശീയ അപ്രന്റീസ്ഷിപ്പ് പ്രമോഷന്‍ സ്‌കീം തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സാമ്പത്തിക ഉപകരണമായ നൈപുണ്യ വൗച്ചറുകള്‍ ആരംഭിച്ചത് അവര്‍ക്ക് ഏത് പരിശീലന സ്ഥാപനത്തിലും തൊഴില്‍ വിദ്യാഭ്യാസത്തിന് ചേരുന്നതിനും, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും പാഠ്യപദ്ധതി വികസനത്തിന് പ്രാദേശിക വ്യവസായത്തിന്റെ ഇടപെടലിനും, പരിശീലന മോഡ്യൂളുകള്‍, സജീകരണത്തിനുള്ള വ്യവസ്ഥകള്‍ക്കും പരിശീലകരുടെ പരിശീലനം എന്നിവയ്ക്ക് അവര്‍ക്ക് സഹായകരമാകും. ഇതിലൂടെ യഥാര്‍ത്ഥ നൈപുണ്യവികസനത്തില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന് സാമ്പത്തിക സര്‍വേ പറയുന്നു.
നിരന്തരമായ ഇടവേളകളില്‍ തൊഴില്‍ വിപണിയെ അളക്കുന്നതിനായി പീരിയോഡിക്ക് ലേബര്‍ ഫോഴ്‌സ് സര്‍വേ ആരംഭിച്ചു. ഇത് തൊഴിലവസരങ്ങള്‍, തൊഴിലില്ലായ്മ  എന്നിവയുടെ വാര്‍ഷിക വിലയിരുത്തല്‍ നഗരപ്രദേശങ്ങളിലേക്കുള്ള ത്രൈമാസ വിലയിരുത്തലോടെ നല്‍കും. എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസ് കണക്കുകള്‍ പ്രകാരം ഏകദേശം 8.15 ലക്ഷം മൊത്തം ഔപചാരിക തൊഴിലവസരങ്ങള്‍ 2019 മാര്‍ച്ച് വരെ സൃഷ്ടിച്ചിട്ടുണ്ട്.
കണക്ടിവിറ്റി മെച്ചപ്പെടുത്തി ജനങ്ങളുടെ ജീവിതനിലവാരം വളരെയധികംമെച്ചപ്പെടുത്താനാകും. ഇത് മെഡിക്കല്‍ സേവനം, വിപണികള്‍, മറ്റ് സാമൂഹിക സേവനങ്ങള്‍ എന്നിവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കും. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജ പ്രകാരം 2014 മുതല്‍ 1,90,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് ഗ്രാമീണമേഖലയിലെ പാവപ്പെട്ടവരും വൈദഗ്ധ്യമില്ലാത്തവരുമായ ജനതയ്ക്ക് തൊഴില്‍ നല്‍കി സഹായിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു നായക ശക്തിയായിരുന്നു. 2018-19ല്‍ ഇത് 267.96 കോടി തൊഴില്‍ ദിനങ്ങള്‍ ഇതിലൂടെ സൃഷ്ടിിച്ചു. 2019 മാര്‍ച്ച് 31 ഓടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കോടി പക്കാ ഭവനങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ ഏകദേശം 1.54 കോടി ഭവനങ്ങള്‍ പൂര്‍ത്തിയായി.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനുള്ള ഇന്ത്യയുടെ പ്രയാണം പ്രധാനമായും മാനുഷിക മൂലധനത്തിലും സമഗ്ര വളര്‍ച്ചയിലും ഊന്നിക്കൊണ്ടാണ്. 
RS/ND MRD – 378


( റിലീസ് ഐ.ഡി: 1577298) സന്ദര്‍ശക കൗണ്ടര്‍ : 112
ഈ റിലീസ് വായിക്കുക: English , Marathi , Bengali , Tamil