രാസവസ്തു, രാസവളം മന്ത്രാലയം

അവശ്യ മരുന്നുകളുടെ വിലസ്ഥിരതയിലൂടെ രോഗികള്‍ക്ക് 12,447 കോടി രൂപയുടെ ലാഭം

Posted On: 02 JUL 2019 2:42PM by PIB Thiruvananthpuram

രാജ്യത്തെ അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ചതിലൂടെ രോഗികള്‍ക്ക് ഏകദേശം 12,447 കോടിരൂപയുടെ ലാഭമുണ്ടായതായി കേന്ദ്ര രാസവസ്തു, രാസവളംവകുപ്പ് മന്ത്രി ശ്രീ. ഡി.വി. സദാനന്ദ ഗൗഡ ലോക്‌സഭയെ അറിയിച്ചു. ഔഷധങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി സുപ്രധാന നടപടികള്‍ കൈക്കൊണ്ടു വരികയാണെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു. ഹൃദ്രോഗം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളില്‍ 350 കോടിരൂപയും, കൊറോണറിസ്റ്റെന്റുകളുടെ വിലയില്‍ 4,547 കോടിരൂപയും, മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് 1,500 കോടിരൂപയും, ക്യാന്‍സര്‍ ചികിത്സാ മരുന്നുകള്‍ക്ക് 984 കോടിരൂപയും ലാഭിക്കാനായതായി കേന്ദ്രമന്ത്രി പറഞ്ഞു.
ND MRD– 362



(Release ID: 1576744) Visitor Counter : 96


Read this release in: English , Urdu , Marathi