ധനകാര്യ കമ്മീഷൻ

ധനകാര്യ കമ്മീഷന്‍ മധ്യപ്രദേശ് സന്ദര്‍ശിക്കും

പോസ്റ്റഡ് ഓണ്‍: 01 JUL 2019 3:40PM by PIB Thiruvananthpuram

ശ്രീ എന്‍.കെ. സിങ്ങ് അധ്യക്ഷനായ 15-ാം ധനകാര്യ കമ്മീഷന്‍ 2019 ജൂലൈ 3 മുതല്‍ 05 വരെയുള്ള ദിവസങ്ങളില്‍ മധ്യപ്രദേശ് സന്ദര്‍ശിക്കും. ഡോ. അശോക് ലാഹിരി, ഡോ. എ. എന്‍. ഝാ, ഡോ. അനൂപ് സിങ്ങ്, പ്രൊഫ. രമേശ് ചന്ദ് എന്നീ കമ്മീഷന്‍ അംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടാവും. മധ്യപ്രദേശ് അക്കൗണ്ടന്റ് ജനറലുമായി കമ്മീഷന്‍ ആദ്യ ദിനത്തില്‍ വിശദമായ കൂടിക്കാഴ്ച നടത്തും. ഗ്രാമതലത്തിലും, നഗരതലത്തിലും പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും, വ്യവസായ രംഗത്തു നിന്നുള്ള പ്രതിനിധികളുമായും, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശ് ധനമന്ത്രിയുമായും കമ്മീഷന്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ കമല്‍ നാഥുമായും, മറ്റ് മന്ത്രിമാരുമായും, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും രണ്ടാം ദിനത്തില്‍ കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും.

 
IE/AB (01.07.19)

( റിലീസ് ഐ.ഡി: 1576584) സന്ദര്‍ശക കൗണ്ടര്‍ : 102
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Punjabi