വിദ്യാഭ്യാസ മന്ത്രാലയം

2019 ലെ ജെ.ഇ.ഇ. (അഡ്വാന്‍സ്ഡ്) ഫലം പ്രഖ്യാപിച്ചു

Posted On: 14 JUN 2019 3:51PM by PIB Thiruvananthpuram

രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജിയിലേയ്ക്കുള്ള പ്രവേശന പരീക്ഷയായജെ.ഇ.ഇ. (അഡ്വാന്‍സ്ഡ്) ഫലം പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്രയിലെ ബല്ലാര്‍പൂര്‍സ്വദേശികാര്‍ത്തികേയ്ചന്ദ്രേഷ്ഗുപ്തയ്ക്കാണ്ഒന്നാംറാങ്ക്. 372 ല്‍ 346 മാര്‍ക്കാണ്കാര്‍ത്തികേയ് നേടിയത്. അലഹബാദ്‌സ്വദേശിഹിമാംശുഗൗരവ്‌സിംഗ്‌രണ്ടാംറാങ്കും, ന്യൂഡല്‍ഹിയില്‍ നിന്നുള്ളഅര്‍ച്ചില്‍ ഭുബന മൂന്നാംറാങ്കും നേടി. പത്താം റാങ്ക് നേടിയ അഹമ്മദാബാദ് സ്വദേശിനി ഷബ്‌നം സഹായിക്കാണ് പെണ്‍കുട്ടികളില്‍ഏറ്റവുംഉയര്‍ന്ന റാങ്ക്. 308 മാര്‍ക്കാണ്ഷബ്‌നം നേടിയത്. മൊത്തം 38,705 മത്സരാര്‍ത്ഥികള്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇവരില്‍ 5,356 പേര്‍ പെണ്‍കുട്ടികളാണ്.

മേഖലതിരിച്ചുള്ളറാങ്ക്‌ജേതാക്കള്‍ :

മേഖല    വിജയി
ഐ.ഐ.ടി. ബോംബെ    കാര്‍ത്തികേയ്ചന്ദ്രേഷ്ഗുപ്ത
ഐ.ഐ.ടി. ഡല്‍ഹി    ഹിമാംശുഗൗരവ്‌സിംഗ്
ഐ.ഐ.ടി.ഗുവാഹത്തി    പ്രദീപ്താ പരാഗ്‌ബോറ
ഐ.ഐ.ടി.കാണ്‍പൂര്‍    ദ്രുവഅറോറ
ഐ.ഐ.ടി.ഖരഘ്പൂര്‍    ഗുഡിപതി അനികേത്
ഐ.ഐ.ടി.ഹൈദരാബാദ്    ജില്ലേലാആകാശ്‌റെഡ്ഡി
ഐ.ഐ.ടി.റൂര്‍ക്കി    ജയേഷ് സിന്‍ഗ്ലാ


ND/MRD


(Release ID: 1574687) Visitor Counter : 117


Read this release in: English , Hindi , Marathi , Gujarati