മന്ത്രിസഭ

കേന്ദ്ര പട്ടികയിലുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങളെ ഉപ വര്‍ഗ്ഗീകരിക്കുന്നതിനുള്ള കമ്മിറ്റിക്ക് രണ്ടുമാസം കാലാവധി നീട്ടുതിന് മന്ത്രിസഭയുടെ അനുമതി

Posted On: 12 JUN 2019 7:58PM by PIB Thiruvananthpuram

എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും വികസനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമായിരിക്കുകയാണ്. ഇത് മനസില്‍ വച്ചുകൊണ്ട് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍/ ജാതികള്‍/ സമുദായങ്ങള്‍ എന്നിവര്‍ക്കിടയില്‍ നേട്ടങ്ങള്‍ തുല്യമായി വീതിക്കുന്നതിനുമായി ഭരണഘടനയുടെ 340-ാം അനുചേ്ഛദ പ്രകാരം കേന്ദ്ര പട്ടികയിലുള്ള മറ്റ് പിട്ടോക്ക വിഭാഗങ്ങളെ ഉപവര്‍ഗ്ഗീകരിക്കുട്ടതിനുള്ള പ്രശ്‌നം പരിശോധിക്കാന്‍ ഒരു കമ്മിഷനെ നിയോഗിച്ചത്.

മറ്റ് പിന്നോക്ക വിഭാഗങ്ങളെ ഉപവര്‍ഗ്ഗീകരിക്കാന്‍ രൂപീകരിച്ച കമ്മിഷന് ഈ വിഷയം പരിശോധിക്കാനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ രണ്ടുമാസം സമയപരിധി നീട്ടി നല്‍കി. അതായത് ഇതിന്റെ പ്രവര്‍ത്തനം 2019 ജൂലൈ 31 വരെ തുടരും,

2019 മേയ് 31ന് കാലാവധി അവസാനിക്കേണ്ടിയിരുന്ന കമ്മിഷന് ഇത് ആറാമത്തെ പ്രാവശ്യമാണ് കാലാവധി നീട്ടികൊടുത്തിരിക്കുന്നത്.

പ്രത്യാഘാതങ്ങള്‍:

കാലാവധി നീട്ടിക്കൊടുത്തതിലൂടെ കമ്മിഷന് കേന്ദ്ര പട്ടികയിലുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ഉപവര്‍ഗ്ഗീകരണം വിലയിരുത്താനും വിവിധ ഓഹരിപങ്കാളികളുമായി വിശാലമായ കൂടിക്കാഴ്ച നടത്താനൂം കഴിയും. ഇത് ഈ വിഷയത്തില്‍ സമഗ്രമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മിഷനെ സഹായിക്കും.

പശ്ചാത്തലം:

രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഭരണഘടനയുടെ 340-ാം അനുച്ഛേദപ്രകാരം 2017 ഒക്‌ടോബര്‍ 2നാണ് കമ്മിഷനെ നിയോഗിച്ചത്. ജസ്റ്റിസ് (റിട്ട) ശ്രീമതി ജി. രോഹിണിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ 2017 ഒക്‌ടോബറില്‍ തന്നെ പണി തുടങ്ങിയിരുന്നു. അന്നുമുതല്‍ കമ്മിഷന്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ ഉപവര്‍ഗമുള്ള വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, സംസ്ഥാന പിന്നോക്ക വികസന കമ്മിഷന്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തി. കമ്മിഷന്‍ നേരത്തെ നല്‍കിയ കൂടിക്കാഴ്ച പേപ്പറിന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമായി വിലപ്പെട്ട ചര്‍ച്ച നടത്തുന്നത് അനുയോജ്യമായിരിക്കുമെന്ന് കമ്മിഷന്‍ വിലയിരുത്തുന്നു. ഒരു സമുദായവും അനര്‍ഹമായി തിളക്കമുള്ള സ്ഥാനത്തു വരാന്‍ പാടില്ല, ഈ പ്രക്രിയ രണ്ടുമാസം കൂടി എടുക്കും.

ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ അതിന്റെ കാലാവധി രണ്ടുമാസം കൂടി അതായത് 2019 ജൂലൈ 31 വരെ നീട്ടിചോദിക്കുകയും അത് കമ്മിഷന്‍ അംഗീകരിക്കുകയും ചെയ്തു.



(Release ID: 1574302) Visitor Counter : 64