സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

റാവു ഇന്ദര്‍ജിത് സിങ്ങ് ചുമതലയേറ്റു

Posted On: 03 JUN 2019 2:21PM by PIB Thiruvananthpuram

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ സഹമന്ത്രിയായി ശ്രീ റാവു ഇന്ദര്‍ജിത്ത് സിങ്ങ് ചുമതലയേറ്റു. ദരിദ്രര്‍ക്കും, സാധാരണ ജനങ്ങള്‍ക്കും വേണ്ടിയുള്ള ഗവണ്‍മെന്റ് നയങ്ങള്‍ നടപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണഭോക്താക്കളിലേക്ക് ഫലപ്രദമായ രീതിയില്‍ വിവരങ്ങള്‍ എത്തിക്കുകയാണ് ഈ അവസരത്തില്‍ പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.
ഹരിയാനയിലെ റേവാരിയില്‍ 1950 ഫെബ്രുവരി 11 നാണ് ശ്രീ റാവു ഇന്ദര്‍ജിത്ത് സിങ്ങ് ജനിച്ചത്. ഹരിയാനയിലെ ഗുരുഗ്രാം ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അദ്ദേഹം. കഴിഞ്ഞ മന്ത്രിസഭയിലും വിവിധ മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

IE/AB (03.06.19)

(Release ID: 1573330) Visitor Counter : 59