തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഛത്തീസ്ഗഢിലെവോട്ടെടുപ്പ്‌ലോകസഭാ തിരഞ്ഞെടുപ്പിന്റെആദ്യമൂന്ന് ഘട്ടങ്ങളില്‍

Posted On: 08 APR 2019 2:07PM by PIB Thiruvananthpuram

ഏഴ് ഘട്ടങ്ങളായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെആദ്യമൂന്ന് ഘട്ടങ്ങളില്‍ ഛത്തീസ്ഗഢിലെവോട്ടെടുപ്പ് നടക്കും. 11 പാര്‍ലമെന്റ്മന്ദിരങ്ങളാണ്ഛത്തീസ്ഗഢിലുള്ളത്. ഇതില്‍ നാലെണ്ണം പട്ടികവര്‍ഗ്ഗ സംവരണമണ്ഡലവും, ഒരെണ്ണം പട്ടികജാതിസംവരണമണ്ഡലവും, ആറ്എണ്ണം പൊതുവിഭാഗത്തിലുമുള്ളസീറ്റുകളാണ്. ഈ മാസം 11, 18, 23 തീയതികളിലാണ്‌സംസ്ഥാനത്ത് വോട്ടെടുപ്പ്.

ഘട്ടം    പോളിംഗ്തീയതി    പോളിംഗ് ദിനം    പാര്‍ലമെന്റ്മണ്ഡലങ്ങള്‍    
1    11 ഏപ്രില്‍    വ്യാഴം              1    
2    18 ഏപ്രില്‍    വ്യാഴം              3    
3    23 ഏപ്രില്‍    ചൊവ്വ              7    

ഒന്നാം ഘട്ടത്തില്‍ ബസ്തര്‍മണ്ഡലത്തിലാണ്‌വോട്ടെടുപ്പ് നടക്കുക13, 77, 946 സമ്മദിദായകരാണ് ഇവിടെയുള്ളത്ഇതില്‍ 6,62,365 പുരുഷവോട്ടര്‍മാരും 7,15,550 സ്ത്രീ വോട്ടര്‍മാര്‍ 41 ട്രാന്‍സ്‌ജെന്‍ഡറുകളുമാണുള്ളത്. 1878 പോളിംഗ് ബൂത്തുകള്‍സജ്ജമാക്കിയിട്ടുണ്ട്. 8 നിയമസഭാസീറ്റുകള്‍ഉള്‍ക്കൊള്ളുന്നതാണ് ബസ്തര്‍മണ്ഡലം. കൊണ്ടഗാവ്, ചിത്രകൂട്, ബസ്തര്‍, ജഗ്ദല്‍പൂര്‍എന്നിവിടങ്ങളില്‍രാവിലെ 7 മണിമുതല്‍വൈകിട്ട് 5 മണിവരെയും, നാരായണ്‍പൂര്‍, ദാന്തേവാഡ, ബിജാപൂര്‍, കൊണ്ടഎന്നിവിടങ്ങളില്‍7 മണിമുതല്‍ഉച്ചതിരിഞ്ഞ്മൂന്ന്മണിവരെയാണ്‌വോട്ടെടുപ്പ്. 
ഏറ്റവും പുതിയകണക്ക് പ്രകാരംഛത്തീസ്ഗഡില്‍മൊത്തം 1,89,99,251 സമ്മതിദായകരാണ് ഉള്ളത്. ഇവരില്‍ 2.58 ശതമാനം 18-19 വയസ്സ് പ്രായത്തിലുള്ളവരാണ്. 2014 ല്‍ സംസ്ഥാനത്തെ പോളിംഗ്ശതമാനം 69.39 ആയിരുന്നു.
ND/MRD



(Release ID: 1570240) Visitor Counter : 54


Read this release in: English , Urdu , Hindi , Bengali