മന്ത്രിസഭ

മയക്കു മരുന്ന്കള്ളക്കടത്തിനെതിരെ ഇന്ത്യ- ഇന്തോനേഷ്യ സഹകരണം

Posted On: 27 MAR 2019 1:49PM by PIB Thiruvananthpuram

      
മയക്കു മരുന്നുകളുടെയും  ലഹരിപദാര്‍ത്ഥങ്ങളുടെയും  കള്ളക്കടത്തിനും,  അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കമെതിരെയുള്ള സംയുക്ത  പോരാട്ടത്തിനും ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ ഒപ്പിട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.

മയക്കുമരുന്നുകള്‍,  മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത്  നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളില്‍  പരസ്പരം സഹകരിക്കുന്നതിനു ഈ ധാരണാപത്രം സഹായകമാകും. ധാരണാ പത്രം ഒപ്പിട്ട അന്നു മുതല്‍ ഇതു പ്രാബല്യത്തിലാകും. അഞ്ചു വര്‍ഷത്തേയ്ക്കാണ് ഇതിന്റെ കാലാവധി.
മറ്റ് 37 രാജ്യങ്ങളുമായും ഇന്ത്യ സമാന സ്വഭാവമുള്ള കരാറുകളും ധാരണാ പത്രങ്ങളും ഒപ്പു വച്ചിട്ടുണ്ട്.

ഈ ധാരണാപത്രത്തിന്റെ പ്രധാന സവിശേഷതകള്‍:
ഐക്യ രാഷ്ട്രസഭയുടെ അന്താരാഷ്ട്ര ഡ്രഗ് കണ്‍ട്രോള്‍ കണ്‍വന്‍ഷന്‍ നിര്‍വചിക്കുന്ന പ്രകാരമുള്ള മയക്കു മരുന്നുകളുടെയും  ലഹരിപദാര്‍ത്ഥങ്ങളുടെയും  കള്ളക്കടത്തിനും,  അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നടത്തുന്ന  പോരാട്ടത്തിലും  ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കാന്‍  ഈ ധാരണാപത്രം സഹായിക്കും.

ഇരു രാജ്യങ്ങളിലെയും നിയമം അനുശാസിക്കുന്ന പ്രകാരം മയക്കു മരുന്നു കള്ളക്കടത്തും അതിനായി പ്രവര്‍ത്തിക്കുന്നവരെയും സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റവും അവര്‍ക്കെതിരെയുള്ള നടപടികളിലെ പരസ്പര സഹായവും ഈ ധാരണാപത്രം അനുവദിക്കുന്നുണ്ട്. കൂടാതെ മയക്കുമരുന്ന്, സമാന  രാസവസ്തുക്കള്‍ എന്നിവയുടെ  കള്ളക്കടത്തില്‍  ഏര്‍പ്പെട്ടിരിക്കുന്നവരെ തിരിച്ചറിയുക, അവര്‍ക്കിടയില്‍ നടക്കുന്ന പണമിടപാടുകള്‍ തടയുക എന്നീ പ്രവര്‍ത്തനങ്ങളും ധാരണാപത്രം അനുവദിക്കുന്നു.
ഇതു സംബന്ധമായി ലഭിക്കുന്ന വിവരങ്ങളുടെയും രേഖകളുടെയും  രഹസ്യ സ്വഭാവം പരസ്പരം സൂക്ഷിക്കാനും ധാരണാപത്രം അനുശാസിക്കുന്നു.  
AJ/ND  MRD- 223
***


(Release ID: 1569744) Visitor Counter : 102