റെയില്‍വേ മന്ത്രാലയം

റെയില്‍വേറിക്രൂട്ട്‌മെന്റ്‌ബോര്‍ഡുകള്‍ നടത്തിയ ലെവല്‍ 1 പരീക്ഷാ ഫലത്തെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങള്‍

Posted On: 06 MAR 2019 3:20PM by PIB Thiruvananthpuram

റെയില്‍വേയില്‍ നിയമനത്തിനായിവിവിധ റെയില്‍വേറിക്രൂട്ട്‌മെന്റ്‌ബോര്‍ഡുകള്‍ നടത്തിയ ലെവല്‍ 1 പരീക്ഷാ ഫലത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന റെയില്‍വേവാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 62,907 ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി 2018 ഫെബ്രുവരി 10 നാണ്ആര്‍.ആര്‍.ബികള്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. 1,8978913 ഓണ്‍ലെന്‍ അപേക്ഷകളാണ് ഇതിലേക്കായി ലഭിച്ചത്. 17.09.2018 മുതല്‍ 17.12.2018 വരെ 51 ദിവസങ്ങളില്‍ 152 ഷിഫ്റ്റുകളായി രാജ്യത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്‌റെയില്‍വേ നടത്തിയത്.ഈ പരീക്ഷയുടെ ഫലം ഈ മാസം 4 ന് (മാര്‍ച്ച് 4, 2019) പ്രസിദ്ധീകരിച്ചിരുന്നു. ഈ പരീക്ഷാഫലത്തെക്കുറിച്ച് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുന്നയിച്ചിരുന്നു.
പക്ഷേ ഈ പരീക്ഷാഫലം തയാറാക്കുന്നതിന് പുതിയ രീതികളൊന്നുംസ്വീകരിച്ചിട്ടില്ലെന്ന് റെയില്‍വേവ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികള്‍ കരസ്ഥമാക്കുന്ന മാര്‍ക്ക് നോര്‍മലൈസേഷന് വിധേയമാക്കുമെന്ന് കേന്ദ്രീകൃത എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷന്റെ ഏഴാമത് ഖണ്ഡികയില്‍സുപ്രധാന നിര്‍ദ്ദേശങ്ങള്‍ എന്ന തലക്കെട്ടില്‍വ്യക്തമാക്കിയതാണ്. ഉദ്യോഗാര്‍ത്ഥികളുടെ കഴിവുംമാര്‍ക്ക്‌നോര്‍മലൈസേഷനും വഴിയാണ്‌ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കിയിരിക്കുന്നന്ത്. 2000 മുതല്‍ കഴിഞ്ഞ 19 വര്‍ഷമായി പിന്തുരുന്ന രീതിയാണിത്.
ഒരു ഉദ്യോഗാര്‍ത്ഥി നേടുന്ന മാര്‍ക്ക് നോര്‍മലൈസേഷനുശേഷം പരീക്ഷാപേപ്പറിന്റെ ആകെമാര്‍ക്കിനേക്കാള്‍ അധികമാകുന്നത് അസാധാരണമല്ല. ഇങ്ങനെ ലെവല്‍ 1 പരീക്ഷയില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ലഭിക്കാവുന്ന പരമാവധി മാര്‍ക്ക് 126.13 ആണ്. ഇതിനപ്പുറമുള്ള മാര്‍ക്ക് ലഭിച്ചെന്ന് പറയുന്നത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്ന് റെയില്‍വേവ്യക്തമാക്കി.
AM MRD- 182
***



(Release ID: 1567787) Visitor Counter : 61


Read this release in: English , Urdu , Hindi , Marathi