പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഗുജറാത്തില്‍ ശിക്ഷണ്‍ ഭവന്റെയും വിദ്യാര്‍ത്ഥി ഭവന്റെയും നിര്‍മ്മാണത്തിന് തറക്കല്ലിട്ടു

Posted On: 05 MAR 2019 11:35AM by PIB Thiruvananthpuram

ഗുജറാത്തിലെ അടലജിലുള്ള അന്നപൂര്‍ണ്ണ ധാം ട്രസ്റ്റില്‍ ശിക്ഷണ്‍ ഭവനും വിദ്യാര്‍ത്ഥി ഭവനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. 
തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഒരു കാലഘട്ടം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതില്‍ സമുദായങ്ങള്‍ മുന്‍കൈയ്യെടുക്കുന്ന സമ്പന്നമായ പാരമ്പര്യം ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ജലസേചനം മുതലായവ അഭിവൃദ്ധിപ്പെടുത്തുന്നതിന് സമുദായങ്ങള്‍ യോജിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കൂട്ടായ സാമുദായിക ശ്രമങ്ങള്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ അനുസ്മരിച്ചുകൊണ്ട്, സഹകരണ മേഖലയ്ക്ക് സര്‍ദാര്‍ പട്ടേല്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭക്ഷ്യസംസ്‌കരണ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍  നടത്താന്‍ പ്രധാനമന്ത്രി ഗുജറാത്തിലെ ജനങ്ങളെ ആഹ്വാനം ചെയ്തു. അത്തരം മൂല്യവര്‍ദ്ധനവ് കര്‍ഷകരെയും വ്യവസായങ്ങളെയും ഒരുപോലെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അന്നപൂര്‍ണ്ണ മാതാവിന് ആദരം അര്‍പ്പിച്ചുകൊണ്ട്, ലിംഗസമത്വവും ഏവരുടേയും അഭിവൃദ്ധിയും ഉറപ്പാക്കാന്‍ അന്നപൂര്‍ണ്ണ ധാം ട്രസ്റ്റ് സമൂഹത്തിന് കരുത്തേകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
    



(Release ID: 1567594) Visitor Counter : 96