പോസ്റ്റഡ് ഓണ്‍:
27 FEB 2019 2:20PM by PIB Thiruvananthpuram
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷി ശാക്തീകരണ വകുപ്പിന് കീഴിലുള്ളഇന്ത്യന് സൈന്‍ ലാംഗ്വേജ് റിസര്‍ച്ച് സെന്റര്‍(ഐഎസ്എല്‍ആര്‍ടിസി) രൂപം നല്‍കിയഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഡിക്ഷനറി (ഐഎസ്എല്‍)യുടെ രണ്ടാം പതിപ്പ്കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ശ്രീ. തവാര്ച്ചന്ദ് ഗെഹ്ലോട്ട് ന്യൂഡല്‍ഹിയില്‍ പുറത്തിറക്കി. അക്കാദമിക്, നിയമം, മെഡിക്കല്‍, സാങ്കേതികം എന്നീ മേഖലകള്‍ക്ക് പുറമെ ദൈനംദിന പ്രയോഗത്തിനുള്ള വാക്കുകളടക്കം6000 വാക്കുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഒന്നാം ലക്കത്തില്‍ 3000 വാക്കുകളാണ് ഉണ്ടായിരുന്നത്.
ഐഎസ്എല്‍ ഡിക്ഷനറി ഐഎസ്എല്ആര്ടിസിയുടെ യുട്യൂബ് ചാനലിലും ലഭ്യമാണ്. ഏകദേശം 1000 വീഡിയോകള്‍ അപ് ലോഡ് ചെയ്തുകഴിഞ്ഞു. ശേഷിച്ചവയുടെ അപ്ലോഡിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഈ വീഡിയോകള്‍ https://www.youtube.com/playlist?list=PLFjydPMg4Dapq9vcdmGyHs8uJhiqMgUrX.എന്ന ലിങ്കില്‍ ലഭ്യമാണ്.
രാജ്യത്ത് കേള്‍വിശേഷി ഇല്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുംവിധം ഡിക്ഷനറി ഇറക്കാനുള്ള ഐഎസ്എല്ആര്ടിസിയുടെ പരിശ്രമത്തെ കേന്ദ്രമന്ത്രി ശ്രീ. താവര്‍ചന്ദ് ഗെഹ്ലോട്ട് ശ്ലാഘിച്ചു. ഐഎസ്എല്‍ അധ്യാപകര്‍, ഐഎസ്എല്‍ പഠിതാക്കള്‍, കേള്‍വിശേഷി ഇല്ലാത്തവരുടെ അധ്യാപകര്‍, ദ്വിഭാഷികള്, കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍, ഗവേഷകര്‍ എന്നിവര്‍ക്കെല്ലാം ഈ ഡിക്ഷനറി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2011ലെ സെന്‍സസ് പ്രകാരം 50.71 ലക്ഷം പേരാണ് കേള്‍വി ശേഷിഇല്ലാത്തവരായി രാജ്യത്തുള്ളത്. ഇവരിലധികം പേരും ആശയവിനിമയത്തിന് ഇന്ത്യന്‍ സൈന്‍ ലാംഗേജാണ് ഉപയോഗിക്കുന്നത്. കേള്‍വി ശേഷിയില്ലാത്ത വ്യക്തികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനും, തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഇന്ത്യന്‍ സൈന്‍ ലാംഗേജ് വ്യാപിപ്പിക്കാനും ഈ ഡിക്ഷനറി ലക്ഷ്യമിടുന്നു.
NB: ചിത്രം ഒപ്പം
GK MRD- 146