രാജ്യരക്ഷാ മന്ത്രാലയം

തദ്ദേശീയ ഉപരിതലമിസൈല്‍വിക്ഷേപണത്തില്‍ഡി.ആര്‍.ഡി.ഒയ്ക്ക് ഇരട്ട വിജയം

Posted On: 26 FEB 2019 4:36PM by PIB Thiruvananthpuram

കേന്ദ്ര പ്രതിരോധ  ഗവേഷണവികസന സംഘടന (ഡി.ആര്‍.ഡി.ഒ)തദ്ദേശീയമായിവികസിപ്പിച്ചെടുത്ത ഉപരിതലമിസൈലായക്വിക്ക് റിയാക്ഷന്‍ സര്‍ഫസ്ടുഎയര്‍മിസൈല്‍ (ക്യു.ആര്‍.എസ്.എ.എം) ഒറീസയ്ക്കടുത്തുള്ളചാന്ദിപ്പൂരില്‍ഇന്ന്‌വിജയകരമായി പരീക്ഷിച്ചു. വ്യത്യസ്തഉയരങ്ങളിലുംസാഹചര്യങ്ങളിലുമാണ് രണ്ട് മിസൈലുകള്‍ പരീക്ഷിച്ചത്. കൃത്യമായ നിയന്ത്രണം, ഏയ്‌റോഡൈനാമിക്‌സ്, ജ്വലനം, ഘടനാപരമായ പ്രവര്‍ത്തനം മുതലായവയില്‍ രണ്ട് മിസൈലുകളുംവിജയംകണ്ടതായിറഡാറുകള്‍സ്ഥിതീകരിച്ചു.
രാജ്യരക്ഷാമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഡി.ആര്‍.ഡി.ഒയെഅഭിനന്ദിച്ചുകൊണ്ട്തദ്ദേശീയമായിവികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈലായ ക്യു.ആര്‍.എസ്.എ.എംന്റെ വിജയകരമായ പരീക്ഷണവിക്ഷേപണംസായുധ സേനകളുടെ പ്രതിരോധ ശേഷിക്ക്ആക്കമേകുമെന്ന് പറഞ്ഞു.


ND/MRD



(Release ID: 1566452) Visitor Counter : 127


Read this release in: English , Urdu , Hindi