ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങള്‍

Posted On: 21 FEB 2019 2:40PM by PIB Thiruvananthpuram

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) നല്‍കുന്ന അഞ്ചാമത് ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങള്‍ 2019 ഫെബ്രുവരി 22 ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐ.റ്റി മന്ത്രി ശ്രീ രവി ശങ്കര്‍ പ്രസാദ് സമ്മാനിക്കും. രാജ്യത്തെ വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ സാന്നിധ്യത്തെയും, ഇ-ഗവേണന്‍സ് ശ്രമങ്ങളെയും ആദരിക്കുന്നതിനായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. എമര്‍ജിങ്ങ് ടെക്‌നോളജി, ബെസ്റ്റ് മൊബൈല്‍ ആപ്പ്, എക്‌സംപ്ലറി ഓണ്‍ലൈന്‍ സര്‍വ്വീസ്, ഓപ്പണ്‍ ഡേറ്റ ചാമ്പ്യന്‍, വെബ്‌രത്‌ന-മന്ത്രാലയം/വകുപ്പ്, വെബ്‌രത്‌ന- സംസ്ഥാനം/യുറ്റി, വെബ്‌രത്‌ന-ജില്ല, തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച പ്രകടനം എന്നീ വിഭാഗങ്ങളിലായാണ് അഞ്ചാമത് ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 


AB/BSN
 



(Release ID: 1565921) Visitor Counter : 95


Read this release in: English , Urdu , Marathi , Hindi