ഷിപ്പിങ് മന്ത്രാലയം

ഇന്ത്യയില്‍ നിര്‍മ്മിച്ച കപ്പലുകള്‍ക്ക് ചാര്‍ട്ടറിങ്ങില്‍ മുന്‍ഗണന നല്‍കാന്‍ ഷിപ്പിങ് മന്ത്രാലയം

Posted On: 18 FEB 2019 12:43PM by PIB Thiruvananthpuram

ഇന്ത്യയില്‍ നിര്‍മ്മിച്ച കപ്പലുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കപ്പലുകളുടെ ചാര്‍ട്ടറിങ്ങ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച കപ്പലുകള്‍ക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ നല്‍കി മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പ്രോത്സാഹനം നല്‍കാനാണ് ഷിപ്പിങ് മന്ത്രാലയത്തിന്റ നീക്കം. ഇത് സംബന്ധിച്ച നയം കേന്ദ്ര ഷിപ്പിങ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി നാളെ മുംബൈയില്‍ നടക്കുന്ന റീജണല്‍ മാരിടൈം സേഫ്റ്റി  കോണ്‍ഫറന്‍സ് ഉദ്ഘാടന സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

ഇനി മുതല്‍ ഒരു കപ്പല്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിന് ടെന്‍ഡറിങ്ങ് നടപടികള്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കപ്പല്‍ വാഗ്ദാനം ചെയ്യുന്ന ലേലം വിളിക്കാരന് L1 നിരക്ക് വിലയ്ക്ക് തുല്യമായ പ്രഥമ പരിഗണന നല്‍കും. പഴയ മാനദണ്ഡം അനുസരിച്ച് 1958ലെ മെര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടിലെ നിബന്ധനകള്‍ പ്രകാരം ഇന്ത്യന്‍ ഫ്‌ളാഗ് കപ്പലുകള്‍ക്കായിരുന്നു റെറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ നല്‍കിയിരുന്നത്.


(Release ID: 1565044) Visitor Counter : 140


Read this release in: English , Urdu , Marathi