പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരിവാജ്‌പേയിയുടെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അനാവരണംചെയ്തു

ജനങ്ങളുടെശബ്ദമുയര്‍ത്തിയഅടല്‍ജിയുടെആശയവിനിമയ ശേഷി അപാരമായിരുന്നുവെന്ന് പ്രധാനമന്ത്രി

Posted On: 12 FEB 2019 12:09PM by PIB Thiruvananthpuram

മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരിവാജ്‌പേയിയുടെ ഒരുഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിശ്രീ. രാം നാഥ്‌കോവിന്ദ് ഇന്ന് അനാച്ഛാദനം ചെയ്തു. ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ശ്രീമതിസുമിത്രാ മഹാജന്‍, മറ്റു നിരവധി വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അടല്‍ ബിഹാരിവാജ്‌പേയിക്ക്പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഉജ്ജ്വലമായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു, 'ഇനി മുതല്‍ അടല്‍ജി നമ്മെ പ്രചോദിപ്പിച്ചുകൊണ്ടും, നമുക്ക് അനുഗ്രഹംചൊരിഞ്ഞുകൊണ്ടും എക്കാലവും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലുണ്ടാകും.''
അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയെയും, മാനുഷികമൂല്യങ്ങളെയും ജനങ്ങളോടുള്ളമമതയേയും അനുസ്മരിച്ച്‌കൊണ്ട്അടല്‍ജിയുടെ നന്‍മകളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് മണിക്കൂറുകള്‍ നീളുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അടല്‍ജി തന്റെദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിലെ ഗണ്യമായൊരുകാലം പ്രതിപക്ഷത്താണ്‌ചെലവിട്ടതെങ്കിലുംഅദ്ദേഹം പൊതുജന താല്‍പര്യമുള്ള വിഷയങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുകയും ഒരിക്കല്‍ പോലും തന്റെ തത്വസംഹിതയില്‍നിന്ന് വ്യതിചലിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടല്‍ജിയുടെ ആശയവിനിമയ പാടവത്തെ സമാനതകളില്ലാത്തതെന്ന്‌വിശേഷിപ്പിച്ച പ്രധാനമന്ത്രി,വലിയതോതിലുള്ള നര്‍മ്മബോധത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹമെന്നും അനുസ്മരിച്ചു.
അടല്‍ജിയുടെ പ്രസംഗത്തിന്റെ അത്രയും തന്നെ ശക്തി അദ്ദേഹത്തിന്റെ മൗനത്തിനുമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു''എപ്പോള്‍സംസാരിക്കണമെന്നുംഎപ്പോള്‍ മൗനം പാലിക്കണമെന്നുമുള്ളതിരിച്ചറിവായിരുന്നുഅടല്‍ജിയുടെഅസാധാരണമായഗുണവിശേഷം,'അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
അടല്‍ ബിഹാരിവാജ്‌പേയിയുടെ പാരമ്പര്യത്തെ കുറിച്ച് പറയവേ , ജനാധിപത്യത്തില്‍ആരും ശത്രുക്കളല്ലെന്നും, രാഷ്ട്രീയ എതിരാളികള്‍ മാത്രമേഉള്ളൂവെന്നതാണ്അദ്ദേഹത്തില്‍ നിന്ന് നമുക്ക്ഉള്‍ക്കൊള്ളാവുന്ന ഒരുമുഖ്യസന്ദേശമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


ND  MRD - 107



(Release ID: 1564193) Visitor Counter : 82