ധനകാര്യ മന്ത്രാലയം

ഏറ്റവും വലിയ നികുതിപരിഷ്‌ക്കരണമായ ജി.എസ്.ടി നികുതി അടിത്തറ വിപുലമാക്കി വരുമാനം വര്‍ദ്ധിപ്പിച്ചു, വ്യാപാരം സുഗമമാക്കി

ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 80,000 കോടി രൂപയുടെ ആശ്വാസം നല്‍കുന്നതിനായി നിരക്കുകള്‍ നിരന്തരമായി കുറച്ചു.
പാവപ്പെട്ടവരും ഇടത്തരക്കാരും ദിവസവും ഉപയോഗിക്കുന്ന മിക്കവാറും വസ്തുക്കള്‍ നിലവില്‍ 0% അല്ലെങ്കില്‍ 5% നികുതി സ്ലാബില്‍.
ജി.എസ്.ടി പിരിവ് ആദ്യവര്‍ഷത്തെ പ്രതിമാസം 89,700കോടിയെന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പുസാമ്പത്തികവര്‍ഷം ശരാശരി ജി.എസ്.ടി പിരിവ് പ്രതിമാസം 97,100 കോടി രൂപ.
ഗാര്‍ഹിക ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുന്നതിനായി പരിശോധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി ജി.എസ്.ടി കൗണ്‍സില്‍ മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചു

Posted On: 01 FEB 2019 1:26PM by PIB Thiruvananthpuram

 

 ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2019

ചരക്ക് സേവന നികുതി (ജി.എസ്.ടി) പരിഷ്‌ക്കാരം നികുതി അടിത്തറ വിപുലമാക്കുകയും വന്‍ നികുതിപിരിവ് സാദ്ധ്യതമാക്കുകയും വ്യാപാരം സുഗമമാക്കുകയും ചെയ്തു. '' കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏകദേശം ഒരു പതിറ്റാണ്ടുകാലം വലിച്ചിഴച്ചിരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) ഞങ്ങളുടെ ഗവണ്‍മെന്റ് നടപ്പാക്കി, സംശയലേശമന്യേ സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ നികുതിപരിഷ്‌ക്കണമാണത്.'' പാര്‍ലമെന്റില്‍ ഇന്ന് 2019-20ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ, റെയില്‍വേ, കല്‍ക്കരി  മന്ത്രി ശ്രീ പീയൂഷ് ഗോയല്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന/കേന്ദ്ര ഭരണപ്രദേശ ഗവണ്‍മെന്റുകള്‍ ചുമത്തിയിരുന്ന പതിനേഴ് വ്യത്യസ്ത നികുതികള്‍, നികുതിക്ക് പുറമെയുള്ള നികുതികള്‍ എല്ലാം ഒന്നിച്ച് ചേര്‍ത്താണ് ഒരു ജി.എസ്.ടിയാക്കിയത്. ഇന്ത്യ ഒരു പൊതു വിപണിയായി. ജി.എസ്.ടി നികുതി അടിത്തറ വിപുലമാക്കി, നികുതിപിരിവില്‍ വര്‍ദ്ധനയുണ്ടാക്കി, വ്യാപാരം ചെയ്യല്‍ സുഗമമാക്കി. നികുതിദായകരും ഗവണ്‍മെന്റും തമ്മില്‍ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്കും വിലയിരുത്തലിനുമായി സമ്പര്‍ക്കംപുലര്‍ത്തേണ്ടത് കുറച്ചു. ഇന്ന് റിട്ടേണുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാണ് ഇ-വേ ബില്‍ സംവിധാനം നിലവിലുമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവേശന നികുതി, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങളുടെ നീണ്ട നിര എന്നിവ ഇല്ലാതായതോടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കം വളരെ വേഗത്തിലും കൂടുതല്‍ കാര്യക്ഷമവും തടസമില്ലാത്തമുമായി.
 ''ജി.എസ്.ടി കാലത്തിന് മുമ്പ് നിരവധി വസ്തുക്കളില്‍ വലിയ നികുതി ചുമത്തിയിരുന്നത് യുക്തിസഹമാക്കുകയും ഉപഭോക്താക്കളുടെ പ്രത്യേകിച്ചും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ഭാരത്തില്‍ വലിയ കുറവ് വരുത്തുകയും ചെയ്തു.'' കേന്ദ്ര ധനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജി.എസ്.ടി കൗണ്‍സില്‍ സംയുക്തമായാണ് ജി.എസ്.ടി നിരിക്കുകള്‍ക്ക് അന്തിമരൂപം നല്‍കുന്നത്, മിക്കവാറും ജി.എസ്.ടി കാലത്തിന് മുമ്പുള്ളതിനേക്കാള്‍ കുറവുമാണ്. അന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 80,000 കോടി രൂപയുടെ ആശ്വാസം നല്‍കിക്കൊണ്ട് ജി.എസ്.ടി നിരന്തരം കുറച്ചുകൊണ്ടുവന്നു. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയു പ്രതിദിന ഉപയോഗത്തിനുള്ള സാമഗ്രികളില്‍ മിക്കവയും ഇന്ന് 0% അല്ലെങ്കില്‍ 5% സ്ലാബിലാണ്. സിനിമയ്ക്ക് പോകുന്നവര്‍ ബഹുതല നികുതിയായി 50%വും അതിന് മുകളിലും നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ കുറഞ്ഞ നികുതിയായ 12% ആണ് നല്‍കുന്നത്.
നമ്മുടെ ഗവണ്‍മെന്റ് ഗാര്‍ഹിക ഉപഭോക്താക്കളിന്മേലുള്ള ജി.എസ.്ടി ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി പരിശോധിച്ച് എത്രയും വേഗം ശിപാര്‍ശ സമര്‍പ്പിക്കാനായി ഒരു കൂട്ടം മന്ത്രിമാര്‍ അടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കണമെന്ന ആവശ്യം ഞങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന് മുന്നില്‍ വച്ചുവെന്ന് ധനകാര്യ മന്ത്രി ശ്രീ ഗോയല്‍ പറഞ്ഞു.
ചെറുകിട വ്യാപാരികള്‍, ഉല്‍പ്പാദകള്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് നേട്ടമുണ്ടാക്കുകയെന്നതാണ് ജി.എസ്.ടി ലക്ഷ്യമാക്കുന്നത്. ചെറുകിട വ്യാപാരികളെ  ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിക്കുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്നും 40 ലക്ഷമാക്കി ഇരട്ടിപ്പിച്ചുകൊണ്ട് ശ്രീ ഗോയല്‍ പറഞ്ഞു. അതിന് പുറമെ 1.5 കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് വളരെ ആകര്‍ഷമായ നഷ്ടപരിഹാര പദ്ധതിയും കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി അവര്‍ 1% ഫ്‌ളാറ്റ് റേറ്റ് അടയ്ക്കുകയും ഒറ്റതവണ മാത്രം വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ചെയ്യുകയും ചെയ്താല്‍ മതി. അതുപോലെ 50 ലക്ഷം രൂപവരെ വിറ്റുവരവുള്ള ചെറുകിട സേവനദാതാക്കള്‍ക്ക് ഇപ്പോള്‍ നഷ്ടപരിഹാര പദ്ധതി തെരഞ്ഞെടുക്കാനും  18%ന് പകരം 6% ജി.എസ്.ടി അടയ്ക്കാനമുള്ള സംവിധാനവുമുണ്ട്. 35 ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരികള്‍, ഉല്‍പ്പാദകര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഈ വ്യാാപാരസൗസൃഹദ നടപടികള്‍ ഗുണം ചെയ്യും. 90%ന് മുകളില്‍ ജി.എസ്.ടി നല്‍കുന്നതുള്‍പ്പെടുന്ന വ്യാപാരികള്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള അവസരം അതിവേഗമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള വലിയ കുറവുകളും ഇളവുകളും കൊണ്ടുവന്നിട്ടും വരുതമാന പ്രവണത പ്രോത്സാഹനജനകമാണെന്ന് ധനമന്ത്രി തറപ്പിച്ചുപറഞ്ഞു. '' ഈ വര്‍ഷത്തെ ശരാശരി നികുതിപിരിവ് പ്രതിമാസം 97,100 കോടി രൂപയാണ്. ഇത് ആദ്യവര്‍ഷവുമായി താരതമ്യം ചെയ്താല്‍ ആ വര്‍ഷം 89,700 കോടി രൂപയായിരുന്നു പ്രതിമാസ നികുതിപിരിവ്. ആദ്യ അഞ്ചുവര്‍ഷം പ്രതിവര്‍ഷം 14% നികുതിവര്‍ദ്ധന ഉറപ്പുനല്‍കിയതുകൊണ്ട് സംസ്ഥാനങ്ങളുടെ വരുമാനവും മെച്ചപ്പെടുകയാണ്.'' മന്ത്രി പറഞ്ഞു.
RS  MRD - 81
***
 (Release ID: 1562364) Visitor Counter : 220


Read this release in: English , Marathi , Bengali , Tamil