സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

ദേശീയസ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍തൃപ്തരല്ലെന്ന റിപ്പോര്‍ട്ടുകള്‍  വാസ്തവ വിരുദ്ധം

Posted On: 30 JAN 2019 1:20PM by PIB Thiruvananthpuram

 


ദേശീയസ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ നിന്ന്‌രാജി വച്ച രണ്ട് അംഗങ്ങള്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  ആശങ്ക പ്രകടിപ്പിച്ചെന്ന തരത്തില്‍ചില മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണ മന്ത്രാലയംവ്യക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നടന്ന കമ്മീഷന്റെ യോഗങ്ങളിലൊന്നും തന്നെ തൊഴില്‍സര്‍വേയുമായോജി.ഡി.പി ബാക്ക് സീരീസുമായോ ബന്ധപ്പെട്ട വിഷയങ്ങളൊന്നും അംഗങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്  ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്നും കമ്മീഷന്റെ അഭിപ്രായങ്ങള്‍ വിലമതിക്കുകയും അതിനനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുകയുംചെയ്യുന്നുണ്ടെന്നും മന്ത്രാലയംവാര്‍ത്താക്കുറിപ്പില്‍അറിയിച്ചു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണ മന്ത്രാലയത്തിനുവേണ്ടി നാഷണല്‍ സാമ്പിള്‍ സര്‍വേയാണ്(എന്‍.എസ്.എസ്.ഒ) ലേബര്‍ ഫോഴ്‌സ്‌സര്‍വേ നടത്തുന്നത്. തൊഴിലുംതൊഴിലില്ലായ്മയും സംബന്ധിച്ചവാര്‍ഷിക കണക്കുകള്‍ ഇതിലൂടെ ലഭ്യമാകും. നഗര പ്രദേശങ്ങളിലെ ത്രൈമാസ കണക്കും ഇങ്ങനെ ലഭിക്കും. 2017 ജൂലൈമുതല്‍ 2018 ഡിസംബര്‍ വരെയുള്ള ത്രൈമാസ വിവരങ്ങള്‍ എന്‍.എസ്.എസ്.ഒ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതു പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ പുറത്തു വിടും. രാജ്യത്ത്93 ശതമാനം വരുന്ന അനൗപചാരികതൊഴില്‍സേനയുടെ  സാന്നിദ്ധ്യത്തിന്റെ പശ്ചാത്തലത്തില്‍തൊഴില്‍ ലഭ്യത കണക്കാക്കുന്നത് ഭരണപരമായ സ്ഥിതിവിവരകണക്കുകള്‍, യഥാസമയത്തുള്ളസര്‍വേകള്‍ എന്നിവ വഴിമെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതനുസരിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്, നാഷണല്‍ പെന്‍ഷന്‍ സ്‌കീംതുടങ്ങിയവയില്‍ പുതുതായിചേര്‍ന്നവരുടെ കണക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വ്വഹണ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.ഈ പദ്ധതികളില്‍ പുതുതായി പേര് ചേര്‍ക്കുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നത് ഔപചാരിക മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തൊഴില്‍സേനയെയാണ്. 

ജി.ഡി.പി ബാക്ക് സീരീസിനെ സംബന്ധിച്ചിടത്തോളം, അതിന് അന്തിമ രൂപം നല്‍കാനും പുറത്തിറക്കാനും ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ തന്നെ മന്ത്രാലയത്തോടാവശ്യപ്പെട്ടിട്ടുണ്ട്.  2011- 12 അടിസ്ഥാന വര്‍ഷമാക്കിയാണ്ജി.ഡി.പി ബാക്ക് സീരിസ് കണക്കാക്കിയത്. നാഷണല്‍ അക്കൗണ്ട്‌സ്സ്റ്റാറ്റിസ്റ്റിക്‌സിലെ വിദഗ്ധര്‍ അംഗീകരിച്ച രീതിയാണത്. ഇത് പിന്നീട്‌ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനും ചര്‍ച്ച ചെയ്തതാണ്. ബാക്ക് സീരീസിനായി അവലംബിച്ച രീതി പൊതു പരിശോധനയ്ക്ക് ലഭ്യമാണെന്നുംകേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വ്വഹണ മന്ത്രാലയംഅറിയിച്ചു.
AM / ND/MRD 


(Release ID: 1562061)
Read this release in: English , Marathi , Hindi