ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആരോഗ്യ സുരക്ഷാ, പശ്ചാത്തല സൗകര്യങ്ങള്‍ക്ക് വര്‍ധന മൂന്ന് പുതിയ എംയിസുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ജമ്മുവിലെ വിജയനഗര്‍, കാശ്മീരിലെ അവന്തിപൂര്‍, , ഗുജറാത്തിലെ രാജ് കോട്ട് എന്നിവിടങ്ങളില്‍ പുതിയ എയിംസുകള്‍ സ്ഥാപിക്കും.
Posted On:
10 JAN 2019 8:47PM by PIB Thiruvananthpuram
മൂന്ന് പുതിയ എയിംസുകള്‍ കൂടി ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
എ) 1) ജമ്മുവിലെ സാമ്പയിലെ വിജയനഗറില്‍ 1661 കോടി രൂപയും 2) കാശ്മീരിലെ ഫുല്‍വാമയിലെ ആവന്തിപുരില്‍ 1828 കോടി രൂപയും 3) ഗുജറാത്തിലെ രാജ്കോട്ടില്‍ 1195 കോടി രൂപയും ചെലവുവരുന്ന മൂന്ന് എയിംസുകള്‍ ആരംഭിക്കുന്നതിനാണ് അനുമതി നല്‍കിയത്. പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജനയുടെ (പി.എം.എസ്.എസ്.വൈ) കീഴിലായിരിക്കും ഈ എയിംസുകള്‍ ആരംഭിക്കുക.
ബി) ഓരോ എയിംസുകള്‍ക്കും 2,25,000/ നിശ്ചിത ശമ്പളവും പുറമെ എന്‍.പി.എയും (ശമ്പളവും അതിന് പുറമെ എന്‍.പി.എയും കൂടിചേരുമ്പോള്‍ 2,37,000ലധികമാകാന്‍ പാടില്ല) നല്‍കുന്ന ഓരോ ഡയറക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കും.
സമയക്രമം
1) ജമ്മു സാമ്പയിലെ വിജയനഗറില്‍ ആരംഭിക്കുന്ന എയിംസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 48 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കണം.-നിര്‍മാണത്തിന് മുമ്പുള്ള 12 മാസവും നിര്‍മാണത്തിന് വേണ്ട 30 മാസവും സ്ഥിരമാക്കാനും പ്രവര്‍ത്തനസജ്ജമാക്കാനും വേണ്ട 6 മാസവും ഉള്‍ക്കൊള്ളുന്ന വിശാലാര്‍ഥത്തിലുള്ളതാണിത്.
2) കാശ്മീരിലെ ഫുല്‍വാമയിലെ ആവന്തിപൂരയില്‍ ആരംഭിക്കുന്ന എയിംസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 72 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.-നിര്‍മാണത്തിന് മുമ്പുള്ള 12 മാസവും നിര്‍മാണത്തിന് വേണ്ട 54 മാസവും അത് പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള 6 മാസവും ഉള്‍ക്കൊളളുന്ന വിശാലാര്‍ഥത്തിലുള്ളതാണിത്.
3) ഗുജറാത്തിലെ രാജ്കോട്ടിലെ എയിംസിന്റെ നിര്‍മാണകാലാവധി 45 മാസമാണ്- നിര്‍മാണത്തിന് മുമ്പുള്ള 10 മാസവും നിര്‍മാണത്തിന് വേണ്ട 32 മാസവും പ്രവര്‍ത്തനസജ്ജമാക്കാനുള്ള മൂന്നു മാസവും ഉള്‍ക്കൊള്ളുന്ന വിശാലാര്‍ഥത്തിലുള്ളതാണിത്.
വിശദാംശങ്ങള്‍:
ഡല്‍ഹിയിലെ എയിംസിന്റെയും, പി.എം.എസ്.എസ്.വൈയുടെ ആദ്യഘട്ടത്തില്‍ ആരംഭിച്ച പുതിയ 6 എയിംസുകളുടെയും അതേ മാതൃകയില്‍ ആശുപത്രികള്‍, മെഡിക്കല്‍-നഴ്സിങ് കോഴ്സുകള്‍ക്ക് വേണ്ട പഠന ബ്ലോക്കുകള്‍, താമസിക്കുന്നതിനുള്ള കെട്ടിടസമുച്ചയങ്ങള്‍(റസിഡന്‍ഷ്യല്‍ കോംപ്ലക്സ്), മറ്റ് അനുബന്ധ സൗകര്യങ്ങളും/സേവനങ്ങളും സൃഷ്ടിക്കുകയെന്നതും വിശാലാര്‍ഥത്തില്‍ പുതിയ എയിംസുകളുടെ രൂപീകരണത്തില്‍ ഉള്‍പ്പെടും. ദേശീയ പ്രാധാന്യമുള്ള പുതിയ എയിംസുകള്‍ ആരംഭിക്കുന്നത് ഗുണനിലവാരമുള്ള പ്രാദേശിക ആരോഗ്യസുരക്ഷ, മെഡിക്കല്‍ വിദ്യാഭ്യാസം, നഴ്സിങ് വിദ്യാഭ്യാസം, ഗവേഷണം എന്നിവ ആ മേഖലകളില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ്.
ബി) 1) ഓരോ എയിംസുകളും 100 യു.ജി(എം.ബി.ബി.എസ്) സീറ്റുകളും 60 ബി.എസ്സി സീറ്റുകളും കൂട്ടിച്ചേര്‍ക്കും.
2) ഓരോ പുതിയ എയിംസുകള്‍ക്കും 15-20 സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളുണ്ടാകും.
3) ഓരോ എയിംസുകളും 750ല്‍പരം ആശുപത്രിക്കിടക്കകള്‍ വര്‍ധിപ്പിക്കും. അത്യാഹിതം/ട്രോമാ കിടക്കകള്‍, ആയുഷ് കിടക്കകള്‍, സ്വകാര്യ കിടക്കകള്‍, ഐ.സി.യു. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി കിടക്കകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
4) ഓരോ എയിംസിനും പ്രതിദിനം 1500 ല്‍പരം ഒ.പി.ഡി. രോഗികള്‍ക്കും ഏകദേശം 1000 ഐ.പി.ഡി. രോഗികള്‍ക്കും പരിചരണം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
5) ഒരു മെഡിക്കല്‍ കോളജ്, ആയുഷ് ബ്ലോക്ക്, ഓഡിറ്റോറിയം, രാത്രികാല ആശ്രയകേന്ദ്രം, അതിഥിമന്ദിരം, ഹോട്ടലുകള്‍, താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവയൊക്കെ ഇതിലുണ്ടാകും.
ചെലവ്:
എയിംസുകളുടെ നിര്‍മ്മാണത്തിന്റെ ചെലവ് പൂര്‍ണമായും കേന്ദ്ര ഗവണ്‍മെന്റാണ് വഹിക്കുന്നത്. പുതിയ എയിംസുകളുടെ പ്രവര്‍ത്തന-പരിപാലന ചെലവുകളും പൂര്‍ണമായി കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും.
പുതിയ ആറു എയിംസുകളുടെ രീതിയില്‍ ഈ പുതിയ എയിംസുകളും മൂലധന ആസ്തികളും നിര്‍മിക്കുകയും അവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ട സ്പെഷ്യലൈസ്ഡ് മനുഷ്യശേഷി സൃഷ്ടിക്കുകയും ചെയ്യും.
നേട്ടം:
പുതിയ എയിംസുകള്‍ ആരംഭിക്കുന്നതിലൂടെ ആരോഗ്യ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വലിയ പരിവര്‍ത്തനമുണ്ടാകുകയും ആ മേഖലയിലെ ആരോഗ്യസുരക്ഷാ പ്രവര്‍ത്തകരുടെ കുറവ് അഭിസംബോധനചെയ്യപ്പെടുകയും ചെയ്യും.
പുതിയ എയിംസുകള്‍ ആരംഭിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ആരോഗ്യസുരക്ഷാ ലഭ്യമാക്കുകയെന്ന ആവശ്യം നിറവേറ്റും.
ഇതുവഴി ആ മേഖലയില്‍ വന്‍ തോതില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സൃഷ്ടിക്കപ്പെടും. ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ സൃഷ്ടിക്കപ്പെട്ട പ്രാഥമിക, ദ്വീതീയ തലത്തിലെ സ്ഥാപനങ്ങള്‍ക്കും സൗകര്യമൊരുക്കുന്നവര്‍ക്കും വേണ്ടിവരുന്ന ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും ഇതില്‍ നിന്നും ലഭ്യമാക്കാനുമാകും.
തൊഴില്‍ സൃഷ്ടി
ജമ്മു, കശ്മീര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന എയിംസുകളോരോന്നും അധ്യാപക, അനധ്യാപക തസ്തികകളില്‍ ഏകദേശം 3000 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കും.
എയിംസുകളുടെ പരിധിയില്‍ വരുന്ന ഷോപ്പിങ് സെന്റര്‍, കാന്റീനുകള്‍ തുടങ്ങിയ സൗകര്യങ്ങളിലൂടെ പരോക്ഷമായ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
വിവിധ പുതിയ എയിംസുകള്‍ക്ക് ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടുന്നതിനാല്‍ നിര്‍മാണഘട്ടത്തില്‍ തന്നെ വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീഷിക്കുന്നത്.
പശ്ചാത്തലം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താങ്ങാവുന്ന പ്രാദേശിക ആരോഗ്യ സുരക്ഷ സൗകര്യങ്ങളുടെ ലഭ്യതയിലുള്ള അസന്തുലിതാവസ്ഥ പരഹരിക്കുന്നത് പൊതുവിലും സേവനാനുകൂല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ക്കു ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രത്യേകവും ഉദ്ദേശിച്ചുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ).
2015 നവംബര്‍ എഴിനു പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി വികസന പാക്കേജിന്റെ ഭാഗമായി ജമ്മുകശ്മീരില്‍ ജമ്മു മേഖലയ്ക്കും കശ്മീര്‍ മേഖലയ്ക്കും ഓരോ എയിംസ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ എയിംസ് ധനമന്ത്രി 2017-18ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചതുമാണ്.
***
MRD- 28
(Release ID: 1559546)
Visitor Counter : 164