വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

സ്വകാര്യഎഫ്. എം ചാനലുകളില്‍ ആകാശവാണി വാര്‍ത്ത

Posted On: 08 JAN 2019 3:04PM by PIB Thiruvananthpuram

രാജ്യത്തെ സ്വകാര്യഎഫ്.എം ചാനലുകളില്‍ആകാശവാണിവാര്‍ത്ത ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ്‌റാത്തോഡ് ന്യൂഡല്‍ഹിയില്‍ഇതിന്റെഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടക്കത്തില്‍ഇക്കൊല്ലംമെയ് 31 വരെസൗജന്യമായിട്ടായിരിക്കുംആകാശവാണിവാര്‍ത്തകള്‍സ്വകാര്യഎഫ്.എം ചാനലുകള്‍ക്ക്‌ലഭ്യമാക്കുക. നിശ്ചിതവ്യവസ്ഥകള്‍ക്ക്‌വിധേയമായിആകാശവാണിയുടെഇംഗ്ലീഷിലുംഹിന്ദിയിലുമുള്ളവാര്‍ത്തകള്‍യാതൊരുമാറ്റവുംകൂടാതെ പ്രക്ഷേപണംചെയ്യുന്നതിനാണ്ആകാശവാണിയുടെവാര്‍ത്താവിഭാഗംസ്വകാര്യഎഫ്.എം ചാനലുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.
ഏത്എഫ്.എം ചാനലുകളിലുംസാധാരണക്കാര്‍ക്ക്‌വാര്‍ത്ത കേള്‍ക്കാംഎന്നതാണ്ഇതിന്റെ പ്രയോജനമെന്ന് ശ്രീ. റാത്തോഡ് പറഞ്ഞു. രാജ്യത്തെ റേഡിയോസ്റ്റേഷനുകളെഒന്നിച്ചുകൊണ്ടുവന്ന ജനങ്ങള്‍ക്ക്അറിവുംവിദ്യാഭ്യാസവുംശാക്തീകരണവുംപകരുന്ന ഒന്നാണ് ഈ സംവിധാനമെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. 
ആകാശവാണിയുടെവാര്‍ത്താ ബുള്ളറ്റിനുകള്‍ പ്രക്ഷേപണം ചെയ്യാന്‍ ആഗ്രഹമുള്ളസ്വകാര്യഎഫ്.എം ചാനലുകള്‍ആകാശവാണിയുടെവാര്‍ത്താവിഭാഗംവെബ്‌സൈറ്റായhttp://newsonair.comലെ രജിസ്റ്റര്‍ നൗ ടാബില്‍രജിസ്റ്റര്‍ചെയ്യണം. ആകാശവാണിയുടെവാര്‍ത്താ ബുള്ളറ്റിനുകള്‍യാതൊരുമാറ്റവുംകൂടാതെഅതേപടിവേണം പ്രക്ഷേപണംചെയ്യേണ്ടത്. ഇതോടൊപ്പമുളള പരസ്യങ്ങളുംഅതേപടി പ്രക്ഷേപണംചെയ്യണം. 
ND/MRD 



(Release ID: 1559213) Visitor Counter : 109


Read this release in: English , Marathi , Bengali , Tamil