റെയില്‍വേ മന്ത്രാലയം
13487 തസ്തികകളിലേക്ക് നിയമനത്തിനായി റെയില്‍വേയുടെമെഗാ റിക്രൂട്ട്‌മെന്റ്
Posted On:
04 JAN 2019 3:11PM by PIB Thiruvananthpuram
ജൂനിയര്‍ എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയറിംഗ് (ഐ.ടി), ഡിപ്പോമെറ്റീരിയല്‍സൂപ്രണ്ട് (ഡി.എം.എസ്), കെമിക്കല്‍ ആന്റ്‌മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 13487 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. ഏഴാംശമ്പളക്കമീഷന്‍ പ്രകാരം 35400-1124000 ശമ്പളസ്‌ക്കെയിലില്‍ വരുന്ന തസ്തികകളാണിവ. രാജ്യത്തെ വ്യത്യസ്ഥ റെയില്‍വേസോണുകളിലായാണ് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതുറെയില്‍വേസോണിലെ ഒഴിവിലേക്കും അപേക്ഷ സമര്‍പ്പിക്കാം.
രണ്ടുഘട്ടമായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഡോക്യുമെന്റ്‌വെരിഫിക്കേഷന്‍, വൈദ്യ പരിശോധന എന്നിവമുഖേനയാണ് ഉദ്യോഗാര്‍ത്ഥികളെതിരഞ്ഞെടുക്കുക.
അപേക്ഷകര്‍ക്കു വേണ്ടയോഗ്യത:
ജൂനിയര്‍ എഞ്ചിനീയര്‍: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് അല്ലെങ്കില്‍മൂന്നു വര്‍ഷത്തെ ഡിപ്ലോമ.
ഡിപ്പോമെറ്റീരിയല്‍സൂപ്രണ്ട്: എഞ്ചിനീയറിംഗ് ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം.
ജൂനിയര്‍ എഞ്ചിനീയര്‍ (ഐ.ടി): പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്)/ 3 വര്‍ഷംദൈര്‍ഘ്യമുള്ള ഡി.ഒ.ഇ.എ.സി.സി ബി ലെവല്‍കോഴ്‌സ്/തത്തുല്യം.
കെമിക്കല്‍ ആന്റ്‌മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്: ഫിസിക്‌സ്, കെമിസ്ട്രിഎന്നിവഅഭ്യസിച്ച് 45 ശതമാനം മാര്‍ക്കോടെയുള്ളശാസ്ത്ര ബിരുദം.
പ്രായപരിധി- 18 മുതല്‍ 33 വയസ്സുവരെ.
റെയില്‍വേറിക്രൂട്ട്‌മെന്റ്‌ബോര്‍ഡുകളുടെവെബ്‌സൈറ്റ്, ഇന്ത്യന്‍ റെയില്‍വേയുടെവെബ്‌സൈറ്റായ http://indianrailways.gov.inഎന്നിവയില്‍വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ജനുവരി 31ആണ്.
AM/MRD
(Release ID: 1558859)