പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നാളെ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും


ആറാമത് അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് വാരാണസിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും

പ്രവാസി ഭാരതീയ ദിവസിന്റെ ഒരുക്കങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും

സുഹേല്‍ദിയോയെ കുറിച്ചുള്ള തപാല്‍ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യും ; ഗാസിപൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യും

Posted On: 28 DEC 2018 1:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ഡിസംബര്‍ 29) ഉത്തര്‍ പ്രദേശിലെ വാരാണസിയും, ഗാസിപൂരും സന്ദര്‍ശിക്കും. അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആറാമത് ദക്ഷിണേഷ്യന്‍ മേഖലാ കേന്ദ്രത്തിന്റെ ക്യാമ്പസ് അദ്ദേഹം വാരാണസിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. കൂടാതെ വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്തകലാ സംഘുലില്‍ നടക്കുന്ന 'ഒരു ജില്ല ഒരു ഉല്‍പ്പന്നം' മേഖലാ ഉച്ചകോടിയിലും പ്രധാനമന്ത്രി സംബന്ധിക്കും. ഗാസിപ്പൂരില്‍ മഹാരാജാ സുഹേല്‍ദിയോയുടെ സ്മരണയ്ക്കായി പുറത്തിറക്കുന്ന തപാല്‍ സ്റ്റാമ്പ് അദ്ദേഹം പ്രകാശനം ചെയ്യും. അവിടെ ഒരു പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യും.

വാരാണസിയിലെ ദേശീയ വിത്ത് ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യന്‍ മേഖലാ കേന്ദ്രം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ദക്ഷിണേഷ്യയിലും സാര്‍ക്ക് മേഖലയിലുമുള്ള നെല്ല് ഗവേഷണ പരിശീലന പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇത് വര്‍ത്തിക്കും. കിഴക്കന്‍ ഇന്ത്യയിലെ ആദ്യത്തെ ഈ അന്താരാഷ്ട്ര കേന്ദ്രം ഈ മേഖലയിലെ നെല്ല് ഉല്‍പ്പാദനം പരമാവധി ആക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്നു.

അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള (ഐ.ആര്‍.ആര്‍.ഐ) ഇന്ത്യയുടെ ബന്ധം 1960 മുതല്‍ ഉള്ളതാണ്.  ഫിലിപൈന്‍സിലെ മനിലയിലുള്ള ഐ.ആര്‍.ആര്‍.ഐ. യുടെ ആസ്ഥാനം സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ശ്രീ. നരേന്ദ്ര മോദി. 2017 നവംബറില്‍ നടത്തിയ സന്ദര്‍ശനത്തില്‍ അദ്ദേഹം നെല്‍ കൃഷി രംഗത്തെ കാര്‍ഷിക നവീനാശയങ്ങള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മുതലായവയെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

വാരാണസിയിലെ ദീനദയാല്‍ ഹസ്തകലാ സംകൂലില്‍ ഒരു ജില്ല, ഒരു ഉല്‍പ്പന്നം മേഖലാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രാദേശിക തലത്തില്‍ ജനങ്ങളുടെ നൈപുണ്യം പരിപോഷിപ്പിക്കുകയും, തദ്ദേശീയ വ്യാപാരങ്ങള്‍, കരകൗശല വിദ്യകള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് വിപണി കണ്ടെത്താനും ലക്ഷ്യമിടുന്നതാണ് 'ഒരു ജില്ല,ഒരു ഉല്‍പ്പന്നം'. കരകൗശല വസ്തുക്കള്‍, സംസ്‌ക്കരിച്ച ഭക്ഷ്യ വസ്തുക്കള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, കാര്‍പെറ്റുകള്‍, റെഡിമേയ്ഡ് വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ മുതലായവ ഇതില്‍പ്പെടും. ഇതിലൂടെ വിദേശ നാണയ വരുമാനം മാത്രമല്ല, ജനങ്ങള്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കും.
ND   MRD - 956
***


(Release ID: 1557887)