വാണിജ്യ വ്യവസായ മന്ത്രാലയം
2018 - ലെ ഇന്ത്യാ അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് തുടക്കമായി
प्रविष्टि तिथि:
14 NOV 2018 4:15PM by PIB Thiruvananthpuram
38-ാമത് ഇന്ത്യാ അന്താരാഷ്ട്ര ട്രേഡ് ഫെയര്‍ 2018 ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ. സി.ആര്‍.ചൗധരി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ചിട്ടുള്ള വ്യാപാരമേള ഈ മാസം 27 വരെ നീണ്ട് നില്‍ക്കും. ഗ്രാമീണ സംരംഭങ്ങള്‍ എന്നതാണ് വ്യാപാരമേളയുടെ മുഖ്യപ്രമേയം.
അഫ്ഗാനിസ്ഥാനാണ് ഇക്കൊല്ലത്തെ പങ്കാളിത്ത രാജ്യം. നേപ്പാള്‍ ഫോക്കസ് രാജ്യവും ജാര്‍ഖണ്ഡ് ഫോക്കസ് സംസ്ഥാനവുമാണ്.
വിവിധ സംസ്ഥാനങ്ങള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍, ആഭ്യന്തര വിദേശ കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്ന് എണ്ണൂറോളം പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ND MRD – 841
***
(रिलीज़ आईडी: 1552758)
आगंतुक पटल : 125