മന്ത്രിസഭ

തൊഴില്‍മേഖലകളിലെ തുടര്‍പരിശീലനത്തിനും വിദ്യാഭ്യാസത്തിനും ഇറ്റലിയുമായി ഏര്‍പ്പെട്ട ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 NOV 2018 8:43PM by PIB Thiruvananthpuram

തൊഴില്‍മേഖലകളിലെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി ഇറ്റലിയുമായി ഇന്ത്യ ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഗുണഫലങ്ങള്‍:-

പ്രവര്‍ത്തനമേഖലയില്‍ മികച്ച പ്രവൃത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ട പശീലന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ധാരണാപത്രം സൗകര്യമൊരുക്കും.
-പരിശീലനരീതിശാസ്ത്രത്തിലും സാങ്കേതികത്വത്തിലും തുടര്‍ച്ചയായ സംയുക്ത പരിശീലന പദ്ധതി.

-വ്യത്യസ്ത സാമൂഹിക പങ്കാളികള്‍ക്കായി പുതിയ പരിശീലന മൊഡ്യൂളുകള്‍ വികസിപ്പിക്കുക.

-തൊഴില്‍ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ ഇഷ്ടാനുസരണമുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുക.

-പരിശീലന രീതിശാസ്ത്രത്തിന്റെ വിലയിരുത്തല്‍ ഏറ്റെടുക്കുക.

-പരിശീലന പരിപാടിയിലെ നല്ല ശീലങ്ങള്‍ കൈമാറുക, പ്രത്യേകിച്ചു തൊഴില്‍നടത്തിപ്പ്; പരിശീലന മോഡ്യൂളകളുടെ അവതരണം നടപ്പാക്കല്‍ എന്നിവയിലും പഠന സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിലും പരസ്പരം സഹായിക്കുക.

-അറിവും വിവരങ്ങളും പങ്കുവയ്ക്കുന്നതിനായി പരിശീലകരെ കൈമാറ്റംചെയ്യുക.
പ്രധാനപ്പെട്ട നേട്ടങ്ങള്‍:

പ്രവര്‍ത്തന ലോകത്തിന്റെ പരിവര്‍ത്തനം ഉള്‍ക്കൊണ്ടുകൊണ്ട് വെല്ലുവിളികളോട് പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥാപനങ്ങളുടെ സാങ്കേതിക ശേഷി ഉയര്‍ത്തുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന നേട്ടം. ഇത് വികസിച്ചുവരുന്നതിന്റെ സാങ്കേതിശേഷി വര്‍ധിപ്പിക്കും. അന്താരാഷ്ട്ര പരിശീലന പരിപാടികള്‍ വികസിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുകയും വി.വി. ഗിരി ദേശീയ തൊഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ (വി.വി.ജി.എന്‍.എല്‍.ഐ) ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച പരിശീലനകേന്ദ്രമാക്കുകയും ഇതിലൂടെ സാദ്ധ്യമാകും. ഏഷ്യാ പസഫിക് മേഖലയിലെ വിശാലമായ പരിധിയില്‍നിന്ന് സാമൂഹികപങ്കാളികളെ കണ്ടെത്താവുന്ന തരത്തില്‍ ധാരണാപത്രത്തിന് എത്തിപ്പെടാവുന്നത് വിശാലമാക്കിയിട്ടുണ്ട്.

പശ്ചാത്തലം:

1. ഇന്ത്യാ ഗവണ്‍മെന്റിന്റെ തൊഴില്‍മന്ത്രാലയത്തിന് കീഴില്‍ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണസ്ഥാപനമായ വി.വി.ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (വി.വി.ജി.എന്‍.എല്‍.ഐ). ടൂറിനിലെ അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ അന്താരാഷ്ട്ര പരിശീലനകേന്ദ്രവുമായി (ഐ.ടി.സി-ഐ.എല്‍.ഒ) അറിവുകളുടെയും അനുഭവജ്ഞാനത്തിന്റെയും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളുടെ പരസ്പര പങ്കുവെക്കലിനുള്ള സഹകരണത്തിനായി ഒരു ധാരണാപത്രം ഒപ്പുവച്ചു. സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തെ ഒരു ഔപചാരികമായ പ്രൊഫഷണല്‍ സഹകരണമായി മാറ്റുകയായിരുന്നു ധാരണാപത്രത്തിന്റെ ലക്ഷ്യം.

2) രാജ്യാന്തര തൊഴിലാളി സംഘടനയുടെ (ഐ.എല്‍.ഒ) രാജ്യാന്തര പരിശീലനകേന്ദ്രം(ഐ.ടി.സി) 1964ല്‍ ടൂറിനില്‍ ആരംഭിച്ചു. രാജ്യാന്തര തലത്തില്‍ തൊഴില്‍രംഗത്ത് വിവിധ മാനങ്ങളോടെയുള്ള പരിശീലനം നല്‍കുന്നതിനുള്ള പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രമായി അത് അന്നുമുതല്‍ പരിണമിച്ചു. തൊഴില്‍, അധ്വാനം, മാനവവിഭവശേഷി വികസനം, കാര്യശേഷി നിര്‍മ്മാണം എന്നീ മേഖലകളില്‍ ഐ.ടി.സിക്ക് വിശാലമായ രാജ്യാന്തര പരിചയസമ്പന്നതയുടെ മികവുണ്ട്. തൊഴില്‍മേഖലകളില്‍ പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമേമ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുകയെന്നതാണ് ഐ.ടി.സിയുടെ പ്രധാന ലക്ഷ്യം.



(Release ID: 1552282) Visitor Counter : 118