മന്ത്രിസഭ

1988 ലെ ബിനാമി സ്വത്ത് കൈമാറ്റ തടയല്‍ നിയമം പ്രകാരം അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയേയും അപ്പലേറ്റ് ട്രിബ്യൂണലും നിയമിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി

Posted On: 24 OCT 2018 1:20PM by PIB Thiruvananthpuram

1988ലെ  ബിനാമി സ്വത്ത് കൈമാറ്റ തടയല്‍ നിയമം (പി.ബി.പി.ടി)  പ്രകാരം തീര്‍പ്പാക്കല്‍ അതോറിറ്റി(അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി)യേയും അപ്പലേറ്റ് ട്രിബ്യൂണലും നിയമിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

പ്രധാന സവിശേഷതകള്‍ :
1. പി.ബി.പി.ടി നിയമപ്രകാരം അപ്പലേറ്റ് ട്രിബ്യൂണലില്‍ മൂന്ന് അഡീഷണല്‍ ബഞ്ചുകളോടൊപ്പം ഒരു തീര്‍പ്പാക്കല്‍ അതോറിറ്റി (അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി)യും നിയമിക്കും.
2) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്കും അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെയും അപ്പലേറ്റ് ട്രിബ്യൂണലിന്റേയും ബഞ്ചുകള്‍ക്ക് ആദായനികുതിവകുപ്പ്/ പ്രത്യക്ഷ നികുതിബോര്‍ഡ്(സി.ബി.ഡി.ടി) എന്നിവിടങ്ങളില്‍ തുല്യറാങ്കിലുള്ള ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ച് വേണ്ട ഉദ്യോഗസ്ഥരെ ലഭ്യമാക്കും.
3) രാജ്യതലസ്ഥാന മേഖലയായ ഡല്‍ഹിയിലായിരിക്കും അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെയും അപ്പലേറ്റ് ട്രിബ്യൂണലിന്റേയും ആസ്ഥാനം. അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെ ബഞ്ചുകള്‍ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും ചേരുക. ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇക്കാര്യത്തില്‍ ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കും.

ഗുണഫലങ്ങള്‍:
അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തിട്ടുള്ള അപ്പീലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഈ തീരുമാനം സഹായകരമാകും. അതോടൊപ്പം അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെ ഉത്തരവുകള്‍ക്കെതിരെ അപ്പലേറ്റ് ട്രിബ്യൂണലില്‍ നല്‍കിയിട്ടുള്ള അപ്പീലുകളും വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഈ തീരുമാനം മൂലം സാധിക്കും.

അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെ നിയമനത്തിലൂടെ ആദ്യഘട്ടമായി പി.ബി.പി.ടി നിയമത്തിലെ ഭരണപരമായ അവലോകനം നടക്കും. പി.ബി.പി.ടി നിയമപ്രകാരം അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് ഒരു അപ്പീല്‍ സംവിധാനമാണ് നിര്‍ദ്ദിഷ്ട അപ്പലേറ്റ് ട്രിബ്യൂണല്‍ ലഭ്യമാക്കുന്നത്.

 



(Release ID: 1550553) Visitor Counter : 148