ഉപരാഷ്ട്രപതിയുടെ കാര്യാലയം
ജനാധിപത്യത്തില്‍ വിവരങ്ങളുടെ കുറവിനെക്കാള്‍ അഭികാമ്യം വിവരങ്ങളുടെ ആധിക്യമാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്
प्रविष्टि तिथि:
12 OCT 2018 1:38PM by PIB Thiruvananthpuram
വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കാണ് ജനാധിപത്യത്തിന്റെ സത്തയെന്ന് രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് പറഞ്ഞു. ദേശീയ വിവരാവകാശ കമ്മീഷന്റെ പതിമൂന്നാമത് കണ്‍വെന്‍ഷന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രവും സ്വാതേ്രന്ത്യാന്‍മുഖവുമായ ഒരു രാഷ്ട്രത്തിന് അറിവ് കരുത്തുപകരുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. തങ്ങള്‍ എങ്ങനെയാണ് ഭരിക്കപ്പെടുന്നത്, പൊതു പണം എങ്ങനെയാണ് ചെലവാക്കുന്നത്, പൊതു-ദേശീയ വിഭവങ്ങള്‍ എങ്ങനെയാണ് വിനിയോഗിക്കപ്പെടുന്നത്, പൊതു സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കപ്പെടുന്നതെങ്ങനെ എന്നീ കാര്യങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തില്‍ വിവരങ്ങളുടെ അതിപ്രസരം എന്നൊന്നില്ലെന്നും കമ്മി വിവരങ്ങളെക്കാള്‍ അഭികാമ്യം വിവരങ്ങളുടെ ആധിക്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും, ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്താനും അറിവു നല്‍കി അതിലൂടെ കാര്യജ്ഞാനമുള്ള തീരുമാനങ്ങളെടുക്കാന്‍ സാധാരണ പൗരനെ പ്രാപ്തനാക്കാനുമാണ് വിവരാവകാശ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. വിവരങ്ങള്‍ ലഭ്യമാകുന്നതിനുള്ള അവകാശത്തോടൊപ്പം സ്വകാര്യതയ്ക്കുള്ള അവകാശംകൂടി സംരക്ഷിക്കപ്പടേണ്ടതുണ്ടെന്ന് ശ്രീ. രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.
AM MRD - 779
***
(रिलीज़ आईडी: 1549689)
आगंतुक पटल : 184