ഷിപ്പിങ് മന്ത്രാലയം

ചരക്ക് നീക്കം: പ്രധാന തുറമുഖങ്ങള്‍ 5.12 % വളര്‍ച്ച രേഖപ്പെടുത്തി

Posted On: 11 OCT 2018 12:18PM by PIB Thiruvananthpuram

    ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ 2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 343.26 മില്യണ്‍ ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കൈകാര്യം ചെയ്ത 326.54 മില്യണ്‍ ടണ്‍ ചരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 5.12 ശതമാനത്തിന്റെ വളര്‍ച്ചയാണിത്.
    ചരക്ക് നീക്കത്തില്‍ ഇക്കാലയളവില്‍ ഏറ്റവമുധികം വളര്‍ച്ചയുണ്ടായത് കാമരാജര്‍ തുറമുഖത്താണ്; 19.66%. രണ്ടാം സ്ഥാനത്ത് കൊച്ചി തുറമുഖമാണ്; 11.51 %. പാരദ്വീപ്(11.12%), ഹാല്‍ദിയ(10.07%), ദീന്‍ദയാല്‍(10.03%) എന്നിവിടങ്ങളിലും ചരക്ക് നീക്കത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി.
    എന്നാല്‍ ഏറ്റവുമധികം ചരക്ക് കൈകാര്യം ചെയ്തത് ദീന്‍ദയാല്‍(കാണ്ട്‌ല) തുറമുഖമാണ്. 58.63 മില്യണ്‍ ടണ്‍ ചരക്കാണ് ദീന്‍ദയാല്‍ തുറമുഖം ഇക്കാലയളവില്‍ കൈകാര്യം ചെയ്തത്. പാരദ്വീപ് തുറമുഖം 52.90 മില്യണ്‍ ടണ്‍ ചരക്കും ജെഎന്‍പിടി 34.81 മില്യണ്‍ ടണ്‍ ചരക്കും വിശാഖപട്ടണം 31.76 മില്യണ്‍ ടണ്‍ ചരക്കും കോല്‍ക്കത്ത(ഹാല്‍ദിയ ഉള്‍പ്പെടെ) 29.97 മില്യണ്‍ ടണ്‍ ചരക്കും കൈകാര്യം ചെയ്തു. ഈ അഞ്ച് തുറമുഖങ്ങള്‍ ചേര്‍ന്ന് പ്രധാനപ്പെട്ട ചരക്ക് നീക്കത്തിന്റെ 60.62 ശതമാനവും കൈകാര്യം ചെയ്തു.
IE/BSN (11.10.2018)

 

 



(Release ID: 1549424) Visitor Counter : 117


Read this release in: English , Urdu , Marathi