ഉപരാഷ്ട്രപതിയുടെ കാര്യാലയം
ബിരുദം ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക സേവനം നിര്‍ബന്ധിതമാക്കണം: ഉപരാഷ്ട്രപതി
പോസ്റ്റഡ് ഓണ്‍:
09 OCT 2018 1:53PM by PIB Thiruvananthpuram
ബിരുദം ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക സേവനം നിര്‍ബന്ധിതമായി നടപ്പാക്കാന്‍ ഉപരാഷ്ട്രപതി ശ്രീ എം.വെങ്കയ്യ നായിഡു വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ സായുധ സേനകളിലോ, എന്‍എസ്എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പോലുള്ള സന്നദ്ധ സംഘടനകളിലോ സേവനം അനുഷ്ഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടുന്നതും അത്തരം സേവനങ്ങളില്‍ എന്റോള്‍ ചെയ്യുന്നതും ഐക്യബോധവും ദേശഭക്തിയും സാമൂഹിക ബോധവും വളര്‍ത്താന്‍ അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ ദീനദയാലു നായിഡുവിന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കര്‍ണ്ണാടക ഗവര്‍ണ്ണര്‍ ശ്രീ വാജുഭായ് രുധാഭായ് വാല, സംസ്ഥാന സഹകരണ മന്ത്രി ശ്രീ ബണ്ടെപ്പ കസംപൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
IE/BSN
( റിലീസ് ഐ.ഡി: 1549063)
സന്ദര്‍ശക കൗണ്ടര്‍ : 173