കൃഷി മന്ത്രാലയം

സുസ്ഥിര ഉത്പാദനം കൈവരിക്കുന്നതിന് ജൈവ കൃഷിക്ക് സാധിക്കും: ശ്രീ രാധാ മോഹന്‍ സിങ്ങ്

Posted On: 08 OCT 2018 11:31AM by PIB Thiruvananthpuram
കര്‍ഷകര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കാനും ഗ്രാമീണ, നഗര മേഖലകളിലെ ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത സൃഷ്ടിക്കാനും ജൈവ കൃഷിക്ക് സാധിക്കുമെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ രാധാ മോഹന്‍ സിങ്ങ് പറഞ്ഞു. നാഷണല്‍ സെന്റര്‍ ഓഫ് ഓര്‍ഗാനിക് ഫാര്‍മിങ്ങ് മധുരയില്‍ സംഘടിപ്പിച്ച ജൈവ കൃഷി സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുക വഴി സുസ്ഥിര ഉത്പാദനം കൈവരിക്കുന്നതിന് ജൈവ കൃഷിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 
ഇന്ത്യന്‍ ജൈവ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ വന്‍ ആവശ്യകതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2016-17ല്‍ 15 ലക്ഷം ടണ്‍ ജൈവ ഉത്പാദനം നടത്തിയ രാജ്യം 3.64 ലക്ഷം ടണ്‍ കയറ്റുമതി ചെയ്തു. ജൈവ കൃഷിയിലേക്ക് തിരിഞ്ഞ് രാസവളങ്ങളിലും  കീടനാശിനികളിലുമുള്ള ആശ്രയത്വം കുറയ്ക്കാനും മന്ത്രി ആഹ്വാനം ചെയ്തു. 


(Release ID: 1548950) Visitor Counter : 112


Read this release in: English , Urdu , Marathi , Tamil