കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

കോംപറ്റീഷന്‍ ആക്റ്റ് പുനരവലോകനം ചെയ്യുന്നതിനായി കോംപറ്റീഷന്‍ ലോ റിവ്യൂ കമ്മിറ്റിക്ക് ഗവണ്‍മെന്റ് രൂപം നല്‍കുന്നു

Posted On: 30 SEP 2018 12:27PM by PIB Thiruvananthpuram

ശക്തമായ ധനകാര്യ അടിത്തറയ്ക്കു യോജിച്ചവിധമാണു നിയമനിര്‍മാണം എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കോംപറ്റീഷന്‍ ആക്റ്റ് പുനരവലോകനം ചെയ്യുന്നതിനായി കോംപറ്റീഷന്‍ ലോ റിവ്യൂ കമ്മിറ്റിക്കു രൂപം നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. 
2002ല്‍ കോംപറ്റീഷന്‍ ആക്റ്റ് പാസാക്കുകയും തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രൂപീകരിക്കുകയും ചെയ്തു. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്മീഷന്‍ ഇന്ത്യന്‍ വിപണിയില്‍ മല്‍സരവും സത്യസന്ധമായ ഇടപാടും ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗണ്യമായി വളരുകയും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചു സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായിത്തീരുകയും ചെയ്തു. അതു കുതിപ്പു തുടരാന്‍ സജ്ജമായി നിലകൊള്ളുകയുമാണ്. ഈ സാഹചര്യത്തില്‍ കോംപറ്റീഷന്‍ ആക്റ്റ് കൂടുതല്‍ കരുത്തുള്ളതാക്കിത്തീര്‍ക്കുകയും രാജ്യത്തെ പൗരന്‍മാരുടെ പ്രതീക്ഷകള്‍ നിറവേറ്റാനും പൗരന്‍മാരുടെ പണത്തിനു മൂല്യം ഉറപ്പാക്കാനും ഉതകുംവിധം കൃത്യതയുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. 
പുനരവലോന കമ്മിറ്റി അംഗങ്ങള്‍:
1. സെക്രട്ടറി, കമ്പനികാര്യ മന്ത്രാലയം- അധ്യക്ഷന്‍
2. അധ്യക്ഷന്‍, കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ- അംഗം
3. അധ്യക്ഷന്‍, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ- അംഗം
4. ശ്രീ. ഹൈഗ്രേവ് ഖയ്താന്‍, എം/എസ് ഖയ്ത്താന്‍ ആന്‍ഡ് കോ.- അംഗം
5. ശ്രീ. ഹര്‍ഷ് വര്‍ധന്‍ സിങ്, ഐ.കെ.ജി.എച്ച്.വി.എ.ജെ. അഡൈ്വസേര്‍സ് എല്‍.എല്‍.പി.- അംഗം
6. മിസ്. പല്ലവി ശാര്‍ദൂല്‍ ഷ്‌റോഫ്, അഡ്വക്കേറ്റ്, എം/എസ് ശാര്‍ദൂല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്‍ഡ് കോ.- അംഗം
7. ഡോ. എസ്. ചക്രവര്‍ത്തി ഐ.എ.എസ്. (റിട്ട.) ഓണററി വിസിറ്റിങ് പ്രഫ., ഐ.എസ്.സി.ഐ.ഐ.- അംഗം
8. ശ്രീ. ആദിത്യ ഭട്ടാചാര്യ, പ്രഫസര്‍ ഓഫ് ഇക്കണോമിക്‌സ്, ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്- അംഗം
9. ജോയിന്റ് സെക്രട്ടറി (കോംപറ്റീഷന്‍), എം.സി.എ.- മെംബര്‍ സെക്രട്ടറി
കമ്മിറ്റിയുടെ ചുമതലകള്‍:
1. മാറിയ ബിസിനസ് സാഹചര്യം മുന്‍നിര്‍ത്തി കോംപറ്റീഷന്‍ ആക്റ്റും നിയമങ്ങളും നിയന്ത്രണങ്ങളും പുനരവലോകനം ചെയ്യുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക. 
2. ആന്റി ട്രസ്റ്റ് നിയമങ്ങള്‍, ലയിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖകള്‍, അതിര്‍ത്തിക്ക് ഇരുവശവുമുള്ള മല്‍സരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങി, രാജ്യാന്തര തലത്തില്‍ മല്‍സര രംഗത്ത് അനുവര്‍ത്തിച്ചുവരുന്ന രീതികള്‍ പരിശോധിക്കുക.
3. കോംപറ്റീഷന്‍ ആക്റ്റിനെ മറികടക്കുന്ന മറ്റു നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും സ്ഥാപനപരമായ സംവിധാനങ്ങളെക്കുറിച്ചും ഗവണ്‍മെന്റ് നയങ്ങളെക്കുറിച്ചും പഠിക്കുക. 
4. മല്‍സരവുമായി ബന്ധപ്പെട്ടതും കമ്മിറ്റി പരിശോധിക്കേണ്ടത് അനിവാര്യവുമായ മറ്റേതു കാര്യവും. 
ആദ്യയോഗം നടന്നു മൂന്നു മാസത്തിനകം പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

(Release ID: 1547986) Visitor Counter : 154


Read this release in: English , Marathi , Tamil