ധനകാര്യ മന്ത്രാലയം

ധനകാര്യ മന്ത്രാലയം ജന്‍ ധന്‍ ദര്‍ശക് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു

Posted On: 26 SEP 2018 11:23AM by PIB Thiruvananthpuram

 രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സാമ്പത്തിക സേവന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ജനങ്ങളെ സഹായിക്കുന്ന ലൊക്കേറ്റര്‍ ആപ്പായ ജന്‍ ധന്‍ ദര്‍ശക് മൊബൈല്‍ ആപ്ലിക്കേഷന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുടക്കം കുറിച്ചു. ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പും, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍ന്നാണ്, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സംരംഭങ്ങളുടെ ഭാഗമായി ജന്‍ ധന്‍ ദര്‍ശക് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ബാങ്കുകളുള്‍പ്പെടെ ബാങ്ക് ബ്രാഞ്ചുകള്‍, എറ്റിഎമ്മുകള്‍, പോസ്റ്റ് ഓഫീസ്, സിഎസ്‌സി തുടങ്ങി എല്ലാ സാമ്പത്തിക സേവന ദാതാക്കളുടെയും ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ജന്‍ ധന്‍ ദര്‍ശക് മൊബൈല്‍ ആപ്ലിക്കേഷന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും.
എബി-ബിഎസ്എന്‍ (26.09.18)

 



(Release ID: 1547375) Visitor Counter : 130


Read this release in: English , Marathi , Tamil