ആഭ്യന്തരകാര്യ മന്ത്രാലയം

ഓണ്‍ലൈനിലെ അധിഷേപാര്‍ഹമായ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിന് സൈബര്‍ ക്രൈം പ്രിവന്‍ഷന്‍ എഗൈന്‍സ്റ്റ് വുമന്‍ ആന്റ് ചില്‍ഡ്രന്‍ ( സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ക്രൈം തടയല്‍-സി.സി.പി.ഡബ്ല്യു.സി) പോര്‍ട്ടല്‍

ലൈംഗീക കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും സഹായിക്കുന്നതിനുമായി ലൈംഗീക കുറ്റവാളികളുടെ ദേശീയ സ്ഥതിവിവരം (എന്‍.ഡി.എസ്.ഒ)

Posted On: 20 SEP 2018 5:37PM by PIB Thiruvananthpuram
 
സ്ത്രീസുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി രണ്ടു വ്യത്യസ്ത പോര്‍ട്ടലുകള്‍ക്ക്  കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ന് ഇവിടെ തുടക്കം കുറിച്ചു. '' സൈബര്‍ക്രൈം.ജിഒവി.ഇന്‍'' എന്ന പോര്‍ട്ടലില്‍ കുട്ടികള്‍ക്കെതിരായ അശ്ലീലസാഹിത്യം, അസഭ്യ ചിത്രങ്ങള്‍, കുട്ടികളെ ലൈംഗീകമായി അധിക്ഷേപിക്കുന്ന വസ്തുക്കള്‍, ബലാത്സംഗം, കൂട്ടബലാത്സംഗം പോലെ വ്യക്തമായി ലൈംഗീക ചുവയുള്ള കാര്യങ്ങള്‍ തുടങ്ങി ഓണ്‍ലൈനിലെ അധിഷേപാര്‍ഹമായ കാര്യങ്ങളെക്കുറിച്ച് പൗരന്മാര്‍ക്ക് പരാതി നല്‍കാം.
ലൈംഗീക കുറ്റവാളികളുടെ ദേശീയ വിവരങ്ങള്‍ (എന്‍.ഡി.എസ്.ഒ) സംബന്ധിച്ച് നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ക്ക് മാത്രമായിരിക്കും വിവരം ലഭിക്കുക. അത് ലൈംഗിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും കേസുകള്‍ അന്വേഷിക്കുന്നതിനും സഹായിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ചില സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ച ശ്രീ രാജ്‌നാഥ് സിംഗ് അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കാനും ആവശ്യപ്പെട്ടു.
അനാഥമന്ദിരങ്ങളിലും മറ്റും കഴിയുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് വനിതാ ശിശു വികസന മന്ത്രി ശ്രീമതി മനേകാ സജ്ഞയ് ഗാന്ധി ആവശ്യപ്പെട്ടു. 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ പോര്‍ട്ടല്‍(ദി സൈബര്‍ ക്രൈം പ്രിവന്‍ഷന്‍ എഗൈന്‍സ്റ്റ് വുമന്‍ ആന്റ ചില്‍ഡ്രന്‍-സി.സി.പി.ഡബ്ല്യു.സി) പോര്‍ട്ടല്‍ വളരെ സൗകര്യപ്രദവും ഉപയോഗിക്കാന്‍ വളരെ എളുപ്പമുളളതുമാണ്. പരാതിക്കാര്‍ക്ക് വിവരങ്ങള്‍ പുറത്തറിയാതെ തന്നെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. കുട്ടികള്‍ക്കെതിരായ ലൈംഗീകമായ കുറ്റകൃത്യങ്ങള്‍, അധിക്ഷേപാര്‍ഹമായവയുടെ പ്രസിദ്ധീകരണം എന്നിവയെക്കുറിച്ച് രഹസ്യമായി പരാതിപ്പെടാന്‍ ഇത് ഇരകളേയും/പരാതിക്കാരെയുമാത്രമല്ല പൗരസമൂഹത്തേയും സംഘടനകളെയും  സഹായിക്കും. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തെ സഹായിക്കുന്നതിന് വേണ്ടി അധിഷേപാര്‍ഹമായ ഉള്ളടക്കങ്ങള്‍, യു.ആര്‍.എല്‍ എന്നിവ അപ്‌ലോഡ്‌ചെയ്യാനും കഴിയും. ഈ പോര്‍ട്ടലില്‍ രജിസ്റ്റ്ര്‍ ചെയ്യുന്ന പരാതികള്‍ ബന്ധപ്പെട്ട സംസ്ഥാന/കേരന്ദ ഭരണപ്രദേശങ്ങളിലെ അധികാരികള്‍ക്ക് കൈമാറും. ഇരകള്‍ക്കും പരാതിക്കാര്‍ക്കും അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ട് '' റിപ്പോര്‍ട്ട് ആന്റ് ട്രാക്ക്'' ഓപ്ഷനിലൂടെ തങ്ങളുടെ റിപ്പോര്‍ട്ട് പരിശോധിക്കാനാകും.
േദശീയ ക്രൈം റെക്കാര്‍ഡ് ബ്യൂറോ(എന്‍.സി.ആര്‍.ബി) ഇത്തരം അധിക്ഷേപാര്‍ഹമായ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ കണ്ടെത്തുകയും അവ നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതിന് വേണ്ടി എന്‍.സി.ആര്‍.ബിയെ ഇതിനകം തന്നെ ഐ.ടി. ആക്ട് സെക്ഷന്‍ 79(3) ബിയുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്‍സിയായി വിജ്ഞാപനം ചെയ്തിട്ടുമുണ്ട്.
ലൈംഗീക കുറ്റവാളികളുടെ ദേശീയ സ്ഥിതിവിവരകണക്കുകളുമായി ബന്ധപ്പെട്ടതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി തുടക്കം കുറിച്ച രണ്ടാമത്തെ പോര്‍ട്ടല്‍. '' ലൈംഗീക കുറ്റവാളികളുടെ'' രാജ്യത്തെ കേന്ദ്ര വിവരങ്ങള്‍ സംസ്ഥാനപോലീസിന്റെ  നിരന്തരപരിശോധനയ്ക്കും നിരീക്ഷണത്തിനുമായി എന്‍.സി.ആര്‍.ബിയായിരിക്കും പരിപാലിക്കുക. അന്വേഷണ നിരീക്ഷണാവശ്യങ്ങള്‍ക്കായി നിയമം നടപ്പാക്കല്‍ ഏജന്‍സികള്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. ബലാത്സംഗം, കൂട്ടബലാത്സംഗം, പോസ്‌കോ, പൂവാലശല്യം എന്നീ ചാര്‍ജ്ജുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കും. നിലവില്‍ 4.4 ലക്ഷം പേരാണ് ഈ വിവരങ്ങളിലുള്ളത്. 2005 മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിവരം പരിഷ്‌ക്കരിക്കാന്‍ സംസ്ഥാന പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓരോരുത്തരുടെയും പേര്, മേല്‍വിലാസം, ഫോട്ടോ, വിരലടയാളം എന്നിവ ഉള്‍പ്പെടും. എന്നാല്‍ വ്യക്തിപരമായ സ്വകാര്യതയില്‍ ഒരു വിട്ടുവീഴ്ചയും ഈ വിവരങ്ങളീലുണ്ടാവില്ല.
കേന്ദ്ര ആഭ്യന്തരസെക്രട്ടറി  ശ്രീ രാജിവ് ഗുഹ, എം.എച്ച്.എ, വനിതാ ശിശു മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങള്‍/ കേരന്ദ ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും വിഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തു.
 

 



(Release ID: 1546904) Visitor Counter : 271


Read this release in: English , Marathi , Tamil