സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ആശ ബെനിഫിറ്റ് പാക്കേജിന് മന്ത്രിസഭാനുമതി

Posted On: 19 SEP 2018 1:25PM by PIB Thiruvananthpuram

ആശ ബെനിഫിറ്റ് പാക്കേജിന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രി അധ്യക്ഷനായ  മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. പാക്കേജിന്റെ ഭാഗമായി യോഗ്യരായ എല്ലാ ആശാ പ്രവര്‍ത്തകരേയും അവരുടെ സഹായികളേയും  പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെയും, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെയും പരിരക്ഷയില്‍ കൊണ്ടുവരും. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലുള്ള ആശ പ്രവര്‍ത്തകര്‍ക്കുള്ള പ്രതിമാസ ഇന്‍സെന്റീവ് 1,000 രൂപയില്‍ നിന്നും 2,000 രൂപയായി ഉയര്‍ത്തും. 2018 ഒക്‌ടോബര്‍ മുതലാണ് പാക്കേജ് നിലവില്‍ വരുന്നത്. 2018-19, 2019-20 കാലയളവില്‍ പാക്കേജിനായി 1224.97 കോടി രൂപയുടെ ചെലവ് കേന്ദ്ര ഫണ്ടിങ്ങില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 1,06,36,701 ആശാ പ്രവര്‍ത്തകരേയും, സഹായികളേയും  പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയിലും, 9,57,303 പേരെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിലും പാക്കേജിന്റെ ഭാഗമായി ഉള്‍പ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. 10,22,265 ആശ പ്രവര്‍ത്തകര്‍ക്ക് പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിമാസം ഇപ്പോള്‍ ലഭിക്കുന്ന തുകയായ 1,000 രൂപയ്ക്ക് പകരം കുറഞ്ഞത് 2,000 രൂപ ലഭിക്കും.
IE-AB(19.09.2018)



(Release ID: 1546655) Visitor Counter : 133


Read this release in: English , Marathi , Tamil