സാംസ്‌കാരിക മന്ത്രാലയം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം : ലോഗോയും,  വെബ്‌പോര്‍ട്ടലും രാഷ്ട്രപതി പ്രകാശനം ചെയ്തു

Posted On: 18 SEP 2018 4:17PM by PIB Thiruvananthpuram

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ചുള്ള വെബ് പോര്‍ട്ടലും, ലോഗോയും രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ന്യൂഡല്‍ഹിയിലെ രാഷട്രപതി ഭവനില്‍ ഇന്ന് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.  പൊതുജനങ്ങളില്‍ നിന്നുള്ള ആശയം സ്വരൂപിച്ചാണ് ലോഗോയുടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ട്രെയിനുകള്‍, മെട്രോ ട്രെയിനുകള്‍, വിമാനങ്ങള്‍, ബസ്സുകള്‍, ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍, കലണ്ടര്‍, ഡയറി, ഗവണ്‍മെന്റിന്റെ പരസ്യങ്ങള്‍ മറ്റ് പ്രചാരണ സാമഗ്രികള്‍ മുതലായവയിലൂടെ ഈ ലോഗോ പ്രചരിപ്പിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയും ഇത് ബ്രാന്റ് ചെയ്യപ്പെടും.
താഴെകൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ ലോഗോയുടെ മാതൃകയും, കളര്‍ ഗൈഡും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം: 
https://gandhi.gov.in/download.html
 
ഗാന്ധിയന്‍ സാഹിത്യം, ഗാന്ധിജിയുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങള്‍, ശബ്ദ ദൃശ്യ ശകലങ്ങള്‍ മുതലായവ (Gandhi.gov.in) എന്ന പോര്‍ട്ടലില്‍ ലഭിക്കും. വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍ നിന്ന് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള തരത്തില്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രത്യേകത ഈ പോര്‍ട്ടലിന് ഉണ്ട്. ജന്മ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം.
പ്രകാശന ചടങ്ങില്‍ കേന്ദ്ര സാംസ്‌കാരിക (സ്വതന്ത്ര ചുമതല) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹ മന്ത്രി ഡോ. മഹേഷ് ശര്‍മ്മ, സാംസ്‌കാരിക സെക്രട്ടറി ശ്രീ. അരുണ്‍ ഗോയല്‍ എന്നിവരും സംബന്ധിച്ചു. 
 
ND/MRD 



(Release ID: 1546546) Visitor Counter : 170


Read this release in: English , Marathi , Tamil