പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ശുചിത്വം തന്നെ സേവനം' പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഡല്‍ഹിയിലെ സ്‌കൂളില്‍  ശ്രമദാനം നടത്തി 

Posted On: 15 SEP 2018 2:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 'ശുചിത്വം തന്നെ സേവനം' പരിപാടിയുടെ ഭാഗമായി ഇന്ന് ഡല്‍ഹിയിലെ  ഒരു സ്‌കൂളില്‍  ശ്രമദാനം നടത്തി. 'ശുചിത്വം തന്നെ സേവനം' പ്രസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  രാജ്യത്തുടനീളമുള്ള 17  സ്ഥലങ്ങളില്‍ നിന്നും സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളുമായി വീഡിയോ കോണ്‍ഫെറെന്‍സിലൂടെ  നടത്തിയ ആശയവിനിമയത്തിന് തൊട്ടു പിന്നാലെ, പ്രധാനമന്ത്രി സെന്‍ട്രല്‍ ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡിലുള്ള ബാബാസാഹേബ് അംബേദ്കര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് പോയി. അവിടെ അദ്ദേഹം ബാബാസാഹേബ് അംബേദ്ക്കറുടെ  പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ശുചീകരണ യജ്ഞത്തില്‍ പങ്ക് ചേരുകയും ചെയ്തു. സ്‌ക്കൂളിലെ കുട്ടികളുമായി നടത്തിയ ആശയവിനിമയത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍  അദ്ദേഹം അവരെ  ആഹ്വാനം ചെയ്തു. 
പ്രധാനമന്ത്രി സ്‌കൂളിലേക്കും സ്‌കൂളില്‍ നിന്ന് തിരിച്ചും  യാത്ര ചെയ്തത്  സാധാരണ ഗതാഗതത്തില്‍  പതിവ് പ്രോട്ടോകോളുകളൊന്നും ഇല്ലാതെ ആയിരുന്നു. പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. 
പട്ടിക ജാതിക്കാരുടെ  വിദ്യാഭ്യാസപരവും ,സാമൂഹികവും സാമ്പത്തികവുമായ പുരോഗതി  ലക്ഷ്യമിട്ട്  1946 ല്‍  ഡോ . അംബേദ്കര്‍ സ്വയം വാങ്ങിയതാണ് ഈ സ്‌കൂള്‍ ക്യാമ്പസ് .
ND    MRD
 



(Release ID: 1546230) Visitor Counter : 108