മന്ത്രിസഭ

ഇന്ത്യയും, മാള്‍ട്ടയും തമ്മില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടും

Posted On: 12 SEP 2018 4:26PM by PIB Thiruvananthpuram

 

വിനോദസഞ്ചാരരംഗത്തെ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും, മാള്‍ട്ടയും തമ്മില്‍ ധാരണാപത്രത്തില്‍ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. മാള്‍ട്ടാഉപരാഷ്ട്രപതിയുടെഅടുത്ത് നടക്കാന്‍ പോകുന്ന സന്ദര്‍ശന വേളയിലായിരിക്കും ധാരണാപത്രംഒപ്പിടുക. 

ധാരണാപത്രത്തിന്റെമുഖ്യലക്ഷ്യങ്ങള്‍ :
1.    രണ്ട്‌രാജ്യങ്ങളിലെയുംടൂറിസംവ്യവസായങ്ങളിലെഗുണനിലവാരമുള്ളലക്ഷ്യസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
2.    ഇന്ത്യയിലേയ്ക്കും, മാള്‍ട്ടയിലേയ്ക്കുംവിനോദസഞ്ചാരികളുടെവരവ് വര്‍ദ്ധിപ്പിക്കുക.
3.    ഇരുരാജ്യങ്ങളിലേയുംടൂറിസം, അനുബന്ധവ്യവസായങ്ങള്‍എന്നിവയില്‍ മനുഷ്യവിഭവശേഷിവികസനം പ്രോത്സാഹിപ്പിക്കുക.
4.    പ്രകൃതിദത്തവും, സാംസ്‌ക്കാരിക പാരമ്പര്യത്തില്‍ അധിഷ്ഠിതവുമായ പുതിയൊരുവിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക, വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെസുസ്ഥിരവിനോദസഞ്ചാരംവികസിപ്പിക്കുക.
5.    രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുള്ളഒരു ഉപാധിയായിവിനോദസഞ്ചാരത്തെ അംഗീകരിക്കുക.

പ്രയോജനങ്ങള്‍ :
ടൂറിസംരംഗത്ത്‌സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ളസ്ഥാപന വല്‍കൃതമായഒരുസംവിധാനത്തിന് ധാരണാപത്രം രണ്ട് രാഷ്ട്രങ്ങളെയുംസഹായിക്കും. കൂടാതെമാള്‍ട്ടയില്‍ നിന്ന്ഇന്ത്യയിലേയ്ക്കുള്ളവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധയുണ്ടാക്കാന്‍ ധാരണാപത്രംവഴിയൊരുക്കും.ഇത് ഫലത്തില്‍ സാമ്പത്തിക വികസനത്തിലേയ്ക്കും, തൊഴില്‍സൃഷ്ടിയിലേയ്ക്കും നയിക്കും.

വിശാലമായ ചട്ടക്കൂടില്‍, ഇരുകൂട്ടര്‍ക്കുംദീര്‍ഘകാലം പ്രയോജനപ്പെടുന്ന തരത്തില്‍ടൂറിസംരംഗത്ത്‌സഹകരണം സാധ്യമാക്കുന്നതിന് അനുകൂലമായസാഹചര്യം ധാരണാപത്രംസൃഷ്ടിക്കും. രണ്ട്‌രാജ്യങ്ങളിലെയുംമികച്ച സമ്പ്രദായങ്ങള്‍ കണ്ടെത്തി അവ ഉള്‍ക്കൊള്ളുന്നതിനുള്ള നടപടികളും ധാരണാപത്രത്തില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ND/MRD



(Release ID: 1545960) Visitor Counter : 81