കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

ലിസ്റ്റ് ചെയ്യാത്ത പബ്ലിക് കമ്പനികളുടെ ഓഹരികള്‍ ഇനി ഡിമാറ്റ് രൂപത്തില്‍ മാത്രം

പോസ്റ്റഡ് ഓണ്‍: 11 SEP 2018 10:17AM by PIB Thiruvananthpuram

ലിസ്റ്റ് ചെയ്യാത്ത പബ്ലിക് കമ്പനികള്‍ അവയുടെ ഓഹരികള്‍ ഇനി ഡിമാറ്റ് രൂപത്തില്‍ മാത്രം പുറത്തിറക്കുകയും കൈമാറ്റം ചെയ്യുകയും വേണമെന്ന്  കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി. 2018 ഒക്‌ടോബര്‍ 02 മുതലാണ് ഇതിന് പ്രാബല്യമുണ്ടാകുക. കോര്‍പ്പറേറ്റ് മേഖലയില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപകരുടെ താത്പര്യ സംരക്ഷണത്തിനുമാണ് നടപടി. 


    ഡിപ്പോസിറ്ററികളും ഓഹരി കൈമാറ്റ ഏജന്റുകളുമായി സഹകരിച്ച് ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ തങ്ങളുടെ ഓഹരികള്‍ ഡീമാറ്റ് രൂപത്തിലാക്കണം. അത്തരം ഓഹരികള്‍ ഡീമാറ്റ് ആക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഐഇപിഎഫ് അധികൃതര്‍ കൈകാര്യം ചെയ്യും. 
IE/BSN 
 


( റിലീസ് ഐ.ഡി: 1545696) സന്ദര്‍ശക കൗണ്ടര്‍ : 129
ഈ റിലീസ് വായിക്കുക: हिन्दी , English , Marathi , Tamil