നിതി ആയോഗ്‌

രാജ്യത്തെ ആദ്യ ആഗോള മൊബിലിറ്റി ഉച്ചകോടി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Posted On: 06 SEP 2018 3:05PM by PIB Thiruvananthpuram

 


നിതി ആയോഗ് സംഘടിപ്പിക്കുന്ന 'മൂവ്' എന്ന രാജ്യത്തെ ആദ്യ ആഗോള മൊബിലിറ്റി ഉച്ചകോടി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ (സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച) ഉദ്ഘാടനം ചെയ്യും. ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഈ രംഗത്തെ ബന്ധപ്പെട്ടവരെ ഒരുമിച്ച് കൊണ്ടുവരികയുമാണ് രണ്ട് ദിവസത്തെ ഉച്ചകോടിയുടെ മുഖ്യലക്ഷ്യം. മൊബിലിറ്റി മേഖലയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകള്‍ രാജ്യത്തിനകത്തും, പുറത്തും നിന്നുള്ള അക്കാദമിക് വിദഗ്ദ്ധര്‍, വന്‍കിട ആഗോള കമ്പനികള്‍, ബാറ്ററി നിര്‍മ്മാതാക്കള്‍, സാങ്കേതികവിദാ സേവനദാതാക്കള്‍ തുടങ്ങിയവര്‍ തങ്ങുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും. 

മൊബിലിറ്റി മേഖലയില്‍ കൈവരിക്കുന്ന പുരോഗതിയിലൂടെ വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനജീവിതം കൂടുതല്‍ സുഗമമാക്കാനും സാധിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, 23 ആഗോള കമ്പനികളുടെ സി.ഇ.ഒ. മാര്‍ തുടങ്ങിയവര്‍ ഉച്ചകോടിയോടനുബന്ധിച്ചുള്ള പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. 

പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, ബദല്‍ ഇന്ധനങ്ങള്‍, ചരക്ക് നീക്കം, ഡാറ്റ വിശ്ലേഷണം മുതലായ വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടക്കും.
ND   MRD - 706



(Release ID: 1545198) Visitor Counter : 113


Read this release in: English , Marathi , Bengali , Tamil